നീറ്റ് പി.ജി പരീക്ഷ മാറ്റി
text_fieldsന്യൂഡൽഹി: പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഈ വർഷത്തെ നീറ്റ് പി.ജി പരീക്ഷ മാറ്റി. സുതാര്യത ഉറപ്പ് വരുത്താൻ പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിെന്റ പശ്ചാത്തലത്തിലാണ് നടപടി.
ജൂൺ 15ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനാണ് നാഷണൽ ബോർഡ് ഓഫ് എക്സാമിേുനഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) തീരുമാനിച്ചിരുന്നത്. പരീക്ഷക്കുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിനാണ് പരീക്ഷ മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.