പി.എസ്.സി റിക്രൂട്ട്മെന്റ്
text_fieldsകേരള പി.എസ്.സി
ഓൺലൈനിൽ ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം
കേരള പബ്ലിക് സർവിസ് കമീഷൻ (പി.എസ്.സി) കാറ്റഗറി നമ്പർ 414 മുതൽ 437/2025 വരെയുള്ള തസ്തികകളിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ഒക്ടോബർ 30ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് ഓൺലൈനിൽ ഡിസംബർ മൂന്നിനകം അപേക്ഷിക്കാം.
ചില തസ്തികകളുടെ സംക്ഷിപ്ത വിവരം ചുവടെ -(ജനറൽ റിക്രൂട്ട്മെന്റ്).
റിസർച്ച് ഓഫിസർ: (ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്) ശമ്പളം 51,400-1,10,300 രൂപ. യോഗ്യത: ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ്/കോമേഴ്സ് ബിരുദാനന്തര ബിരുദം. (മാത്തമാറ്റിക്സുകാർ ബിരുദതലത്തിൽ സ്റ്റാറ്റിസ്റ്റിക്സും കോമോഴ്സുകാർ സ്റ്റാറ്റിസ്റ്റിക്സും പഠിച്ചിരിക്കണം). പ്രായം 20-36.
ഫിഷറീസ് ഓഫിസർ: (ഫിഷറീസ് വകുപ്പ്) ശമ്പളം 35,600-75,400 രൂപ. യോഗ്യത -ഫിഷറീസ് സയൻസ്/ബി.എഫ്.എസ്.സി നോട്ടിക്കൽ സയൻസ്/ ഇൻഡസ്ട്രീയൽ ഫിഷറീസ്/ മാരി കൾച്ചറൽ/ മറൈൻ ബയോളജി/ കോസ്റ്റൽ അക്വാകൾച്ചർ/ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്/ അക്വാകൾച്ചർ/ അക്വാ കൾച്ചർ ആൻഡ് ഫിഷറി മൈക്രോ ബയോളജി/ ഫിഷ് പ്രോസസിങ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/ അക്വാകൾച്ചർ എൻജിനീയറിങ്/ സുവോളജി മുതലായ വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദം. പ്രായം 18-36.
പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബ്യൂഗ്ലർ/ ഡ്രമ്മർ): (പൊലീസ് ബാൻഡ് യൂനിറ്റ്). ശമ്പളം 31,000-66,800 രൂപ. ഒഴിവുകൾ -108, യോഗ്യത -പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിൽനിന്നും നേടിയ ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-26.
അസിസ്റ്റന്റ് പ്രിസൺ ഓഫിസർ: (പ്രിസൺസ് ആൻഡ് കറക്ഷണൽ സർവിസസ്). ശമ്പളം -27,900-63,700 രൂപ. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായിരിക്കണം. ശാരീരിക യോഗ്യതകൾ: ഉയരം -165 സെ.മീറ്റർ, നെഞ്ചളവ് 81.3 സെ.മീറ്റർ, വികാസശേഷി 5 സെ. മീറ്റർ. നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. വൈകല്യങ്ങൾ പാടില്ല. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കണം. പ്രായം 18-36.
ബോട്ട് ലാസ്കർ: (കേരള സംസ്ഥാന ജലഗതാഗതം). ശമ്പളം -24,400-55,200 രൂപ. യോഗ്യത- മലയാളത്തിലോ തമിഴിലോ കന്നടയിലോ എഴുതാനും വായിക്കാനുമുള്ള കഴിവ്. നിലവിലുള്ള ലാസ്കേഴ്സ് ലൈസൻസ് കൈവശമുണ്ടാകണം. പ്രായം 19-36 .
മറ്റു തസ്തികകൾ: (ജനറൽ റിക്രൂട്ട്മെന്റ്)- ഡിസ്ട്രിക്ട് എക്സിക്യൂട്ടിവ് ഓഫിസർ/അഡീഷനൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടിവ് ഓഫിസർ (കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്); സ്റ്റെനോഗ്രാഫർ/സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ്-2 (കെ.സി.എം.എം.എഫ്); അക്കൗണ്ടന്റ്- (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്); ഫോറസ്റ്റ് ഡ്രൈവർ (വനം-വന്യജീവി വകുപ്പ്).
ഏതാനും തസ്തികകളിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ്, (എൻ.സി.എ റിക്രൂട്ട്മെന്റും നടത്തുന്നുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം അടക്കമുള്ള വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

