Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightഹിന്ദി പരിഭാഷകരാകാൻ...

ഹിന്ദി പരിഭാഷകരാകാൻ എസ്.എസ്.സി പരീക്ഷ ആഗസ്റ്റ് 12ന്

text_fields
bookmark_border
ഹിന്ദി പരിഭാഷകരാകാൻ എസ്.എസ്.സി പരീക്ഷ ആഗസ്റ്റ് 12ന്
cancel

കേന്ദ്ര സർവിസുകളിൽ ഹിന്ദി പരിഭാഷകരാകാൻ സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) അവസരമൊരുങ്ങുന്നു. കമ്പയിൻഡ് ഹിന്ദി ​ട്രാൻസ് ലേറ്റേഴ്സ് എക്സാമിനേഷൻ-2025 വഴിയാണ് തെരഞ്ഞെടുപ്പ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (പേപ്പർ ഒന്ന്) 2025 ആഗസ്റ്റ് 12ന് ദേശീയതലത്തിൽ നടത്തും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https//ssc.gov.inൽ. ഓൺലൈനിൽ ജൂൺ 26 വരെ അപേക്ഷിക്കാം. ഫീസ് 100 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്തഭടന്മാർക്ക് ഫീസില്ല. 27 വരെ ഫീസടക്കാം.

യോഗ്യത: ഹിന്ദിയിൽ മാസ്റ്റേഴ്സ് ബിരുദം (ബിരുദതലത്തിൽ ഇംഗ്ലീഷ് ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഇംഗ്ലീഷിൽ മാസ്റ്റേഴ്സ് ബിരുദം (ബിരുദത്തിന് ഹിന്ദി ഇലക്ടീവ് വിഷയമായിരിക്കണം) അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദവും (ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങൾ ബിരുദതലത്തിൽ പഠിച്ചിരിക്കണം.) ട്രാൻസ് ലേഷൻ (ഹിന്ദിയിൽനിന്നും ഇംഗ്ലീഷിലേക്കും മറിച്ചും) അംഗീകൃത ഡിപ്ലോമയും അല്ലെങ്കിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനത്തിൽനിന്നും രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും.

പ്രായപരിധി 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. സബ്ഇൻസ്പെക്ടർ ഹിന്ദി ട്രാൻസ് ലേറ്റർ തസ്തികയിൽ ശാരീരിക യോഗ്യത നിബന്ധനകളുണ്ട്. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്.

കേരളം, ലക്ഷദ്വീപ്, കർണാടകം മേഖലകളിലുള്ളവർ സ്റ്റാഫ് സെലക്ഷൻ കമീഷന്റെ ​ബംഗളൂരു റീജനൽ ഡയറക്ടറുടെ കാര്യാലയത്തിന് കീഴിലാണ്. (വെബ്സൈറ്റ് www.ssckkr.kar.nic.in) സെലക്ഷൻ ടെസ്റ്റിന് കേരളത്തിൽ കണ്ണൂർ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കൊല്ലം, തൃശൂർ, ലക്ഷദ്വീപിൽ കവരത്തതി പരീക്ഷാ കേന്ദ്രങ്ങളായിരിക്കും. ഒഴിവുകൾ: 437. ഗ്രൂപ് ബി നോൺഗസറ്റഡ് വിഭാഗത്തിൽപെടുന്നു. ഇനിപ്പറയുന്ന തസ്തികകളിലേക്കാണ് നിയമനം. ജൂനിയർ ട്രാൻസ്​ ലേഷൻ ഓഫിസർ/ ജൂനിയർ ഹിന്ദി ട്രാൻസ്​ ലേറ്ററർ/സബ് ഇൻസ്​പെക്ടർ (ശമ്പളനിരക്ക് 35,400-1,12,400 രൂപ). സീനിയർ ഹിന്ദി ട്രാൻസ്​ ലേറ്റർ/സീനിയർ ട്രാൻസ് ലേറ്റർ (​ശമ്പളനിരക്ക് 44,900-1,42,400 രൂപ). സി.ആർ.പി.എഫിലാണ് സബ്ഇൻസ്പെക്ടർ (ഹിന്ദി ട്രാൻസ് ലേറ്റർ) തസ്തികയുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HindiSSC ExamtranslatorEducation NewsLatest News
News Summary - SSC exam for Hindi translators to be held on August 12
Next Story