ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും
text_fieldsഅഞ്ചൽ : 64-ാമത് കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് അഞ്ചലിൽ തുടക്കം. അഞ്ചൽ ഈസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലാണ് പ്രധാന വേദി. ഇതുകൂടാതെ സമീപത്തെ വിവിധ സ്കൂളുകളിലായി 12വേദികളും ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട നദികളുടെ പേരിലാണ് സ്റ്റേജുകൾ അറിയപ്പെടുന്നത്.
ഗവ. ജവഹർ എച്ച്.എസ്, അഞ്ചൽ വെസ്റ്റ് ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ഓപ്പൺ സ്റ്റേജുകളാണ്. 12 ഉപജില്ലകളിൽ നിന്നുള്ള എണ്ണായിരത്തോളം മത്സരാർത്ഥികളാണ് മാറ്റുരക്കുക. അഞ്ചൽ മുസ്ലീം ജമാഅത്ത് ഓഡിറ്റോറിയത്തിലാണ് ഊട്ടുപുര.
രാവിലെ 9 ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പതാക ഉയർത്തും. ജില്ലാകലക്ടർ എൻ. ദേവിദാസ് കലോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ ഗോത്രകലാരൂപമായ മന്നാൻ കൂത്ത് വേദിയിൽ അവതരിപ്പിക്കും. മത്സര വിജയികൾ, സ്കോർ നില എന്നിവ യഥാസമയം പുറത്തറിയിക്കുന്നതിനായി പ്രധാന വേദിക്ക് സമീപം എൽ.ഇ.ഡി വാൾ പ്രവർത്തിപ്പിക്കും. ഇത്തവണ അഞ്ച് ഗോത്രകലാരൂപങ്ങൾ കൂടി മത്സരയിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

