Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightകലാകാരൻമാർക്ക് പ്രഫഷനൽ...

കലാകാരൻമാർക്ക് പ്രഫഷനൽ ബിരുദം; പ്രവേശന പരീക്ഷ ജൂലൈ 12ന്

text_fields
bookmark_border
കലാകാരൻമാർക്ക് പ്രഫഷനൽ ബിരുദം; പ്രവേശന പരീക്ഷ ജൂലൈ 12ന്
cancel

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫൈൻ ആർട്സ് കോളജുകളിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ എട്ടിനകം അപേക്ഷിക്കാം. ചിത്രകല, ശിൽപകല, അപ്ലൈഡ് ആർട്ട് തുടങ്ങിയ മേഖലകളിൽ താൽപര്യവും സർഗാത്മകതയും ഉള്ളവർക്ക് അനുയോജ്യമായ പ്രഫഷനൽ ബിരുദ കോഴ്സാണിത്.

കോളജുകളും സീറ്റുകളും സ്പെഷലൈസേഷനും

● കോളജ് ഓഫ് ഫൈൻ ആർട്സ്, പാളയം, തിരുവനന്തപുരം- സീറ്റുകൾ -50.

● രാജാരവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ്, മാവേലിക്കര- സീറ്റുകൾ -50. പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട്. കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്സുകൾ നടത്തുന്നത്.

● കോളജ് ഓഫ് ഫൈൻ ആർട്സ്, തൃശൂർ, സീറ്റുകൾ -57. കാലിക്കറ്റ് സർവകലാശാലയോട് അഫിലിയേറ്റ് ചെയ്താണ് കോഴ്സ് നടത്തുന്നത്. സ്പെഷലൈസേഷനുകൾ- സ്കൾപ്ചർ, പെയിന്റിങ്, അപ്ലൈഡ് ആർട്ട്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്.

പ്രവേശന യോഗ്യത: ഹയർ സെക്കൻഡറി /പ്ലസ്ടു /തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം 2026 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. അപേക്ഷാ ഫീസ് 600 രൂപ. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 300 രൂപ മതി. അപേക്ഷാ രീതി പ്രോസ്പെക്ടസിലുണ്ട്.

സെലക്ഷൻ: ജൂലൈ 12ന് തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ റാങ്ക്‍ലിസ്റ്റ് തയാറാക്കിയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് www.dtekerala.gov.in/admissionsൽ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Careerartistsentrance examEducation News
News Summary - Professional degree for artists; entrance exam on July 12
Next Story