Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightഅഡ്മിനിസ്ട്രേറ്റീവ്...

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് ഉൾപ്പെടെ 77 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ഉടൻ

text_fields
bookmark_border
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് ഉൾപ്പെടെ 77 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം ഉടൻ
cancel

തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ്, പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഉൾപ്പെടെ 77 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ഈ മാസം ഒടുവിലാകും ഗസറ്റിൽ പ്രസിദ്ധീകരിക്കുക. ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.

ജനറൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

1. കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പിഡോഡോണ്ടിക്സ്.

2. കേരള മെഡിക്കൽ വിദ്യാഭ്യാസ സർവീസസിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കൺസർവേറ്റീവ് ഡെന്റിസ്ട്രി.

3. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡിൽ (മത്സ്യഫെഡ്) ഡെപ്യൂട്ടി മാനേജർ (ഐ.ടി.) (പാർട്ട് 1 - ജനറൽ കാറ്റഗറി).

4. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ്.

5. പുരാവസ്തു വകുപ്പിൽ ഡിസൈനർ.

6. കേരള പൊലീസ് വകുപ്പിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (ഹെഡ് കോൺസ്റ്റബിൾ ജനറൽ എക്സിക്യൂട്ടീവ് ഫോഴ്സ്).

7. ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ.

8. കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2.

9. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി).

10. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ ടെക്സ്റ്റൈൽ ടെക്നോളജി.

11. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ (സിവിൽ).

12. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ സ്‌മിത്തി (ഫോർജിങ് ആൻഡ് ഹീറ്റ് (รใช้).

13. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്‌സ്‌മാൻ (അഗ്രികൾച്ചർ).

14. കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ റീഡർ,

15. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പന്‍റർ,

16. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ (ഇൻ-സർവീസ് ക്വാട്ട).

17. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ.

ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം

1. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്‌തികമാറ്റം മുഖേന).

2. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം).

3. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (തസ്തികമാറ്റം മുഖേന).

4. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (തസ്‌തികമാറ്റം മുഖേന).

5. കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (തസ്ത‌ികമാറ്റം മുഖേന).

6. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (എച്ച്.എസ്.) (മലയാളം മീഡിയം).

7. പത്തനംതിട്ട ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ നഴ്സ‌്.

8. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (തമിഴ്).

9. ആലപ്പുഴ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്കൃതം).

10. കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ വെൽഡർ,

സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

1. കേരള പോലീസ് വകുപ്പിൽ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗ്ഗം).

എൻ.സി.എ. റിക്രൂട്ട്‌മെന്റ് - സംസ്ഥാനതലം

1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി (പട്ടികവർഗ്ഗം).

2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (പട്ടികവർഗ്ഗം).

3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോസർജറി (...).

4. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ റേഡിയോഡയഗ്നോസിസ് (എൽ.സി./എ.ഐ., വിശ്വകർമ്മ),

5. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ട്രാൻഷൻ മെഡിസിൻ (ബ്ലഡ്‌ബാങ്ക്) (എസ്.സി.സി.സി., ധീവര),

6. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഹിന്ദുനാടാർ).

7. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി (എൽ.സി./എ.ഐ./ഒ.ബി.സി.),

8. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോളജി (ഹിന്ദു നാടാർ, എസ്.സി.സി.സി.).

9. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി) (ഹിന്ദുനാടാർ).

10. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നിയോനാറ്റോളജി (പട്ടികജാതി).

11. ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (വിഷ) (ഹിന്ദുനാടാർ).

12. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഇൻ ജേണലിസം (എസ്.ഐ.യു.സി. നാടാർ).

13. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഇൻ ഗാന്ധിയൻ സ്റ്റഡീസ് (ഒ.ബി.സി.).

14. മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ് 2 (എസ്.സി.സി.സി.),

15. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (എൽ.സി./എ.ഐ.).

16. മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ സയന്‍റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (പട്ടികജാതി).

17. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്‌ടർ (ഹോസ്‌പിറ്റൽ ഹൗസ്കീപ്പിങ്) (ഈഴവ/തിയ്യ/ബില്ലവ).

18. ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യൻ (ഒ.ബി.സി.).

19. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (എൽ.സി./എ.ഐ.)

20. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ).

21. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെ.എസ്.എഫ്.ഇ.യിലെ പാർട്ട്‌ടൈം ജീവനക്കാരിൽ നിന്നും മാത്രം) (പട്ടികവർഗ്ഗം).

22. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ലൈറ്റ് മോട്ടോർ വെഹിക്കിൾ (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).

23. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികവർഗ്ഗം).

24. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, മുസ്ലീം, എൽ.സി./എ.ഐ., ഒ.ബി.സി.).

25. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) ലോവർ ഡിവിഷൻ ക്ലർക്ക് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).

എൻ.സി.എ. റിക്രൂട്ട്‌മെന്റ് - ജില്ലാതലം

1. കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികവർഗ്ഗം, എൽ.സി./എ.ഐ., എസ്.ഐ.യു.സി. നാടാർ).

2. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി).

3. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (ഒ.ബി.സി.).

4. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) (ഹിന്ദുനാടാർ).

5. കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി, പട്ടികവർഗ്ഗം).

6. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി, പട്ടികവർഗ്ഗം).

7. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്‌കൂൾ) (എൽ.സി./എ.ഐ.).

8. കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (എസ്.സി.സി.സി).

9. തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് 2 (മുസ്ലീം).

10. കേരള പോലീസ് (കാസർഗോഡ്-കെ.എ.പി.4, എറണാകുളം-കെ.എ.പി.1) വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ആംഡ് പോലീസ് ബറ്റാലിയൻ) (എസ്.സി.സി.സി.).

11. കാസർഗോഡ് ജില്ലയിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (എസ്.സി.സി.സി.).

12. വിവിധ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (എൽ.സി./എ.ഐ., ധീവര, വിശ്വകർമ്മ, മുസ്ലീം, എസ്.സി.സി.സി., ഹിന്ദുനാടാർ).

13. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗ്ഗം).

14. തൃശൂർ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (പട്ടികവർഗ്ഗം).

15. പത്തനംതിട്ട ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവർഗ്ഗം).

16. ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദ) (എസ്.സി.സി.സി.).

17. തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി. വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (ഈഴവ/തിയ്യ/ബില്ലവ).

18. കോട്ടയം ജില്ലയിൽ എൻ.സി.സി./സൈനികക്ഷേമ വകുപ്പിൽ എൽ.ഡി.ടൈപ്പിസ്റ്റ്/ക്ലർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലർക്ക് (വിമുക്തഭടൻമാർ മാത്രം) (എൽ.സി./എ.ഐ.).

19. തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈ ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി).

20. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി).

21. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്‌കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി).

താഴെപ്പറയുന്ന തസ്‌തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

1. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ സിസ്റ്റം മാനേജർ (കാറ്റഗറി നമ്പർ 190/2024).

2. കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ സിസ്റ്റം അനലിസ്റ്റ് (കാറ്റഗറി നമ്പർ 067/2024).

3. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ (ഇലക്ട്രോണിക്സ്) (കാറ്റഗറി നമ്പർ 071/2024)

4. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (കാറ്റഗറി നമ്പർ 125/2024).

5. പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വുമൺ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 427/2024, 544/2024-എസ്.സി.സി.സി.).

6. പോലീസ് വകുപ്പിൽ വുമൺ പോലീസ് കോൺസ്റ്റബിൾ (വുമൺ പോലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 582/2024, 91/2024-മുസ്ലീം, 446/2024-പട്ടികവർഗ്ഗം).

7. കേരള പോലീസ് സർവീസിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയൻ) (പട്ടികജാതി / പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 484/2024).

8. കേരള പോലീസ് സർവീസിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ ട്രെയിനി (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 387/2024).

9. കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) കമ്പ്യൂട്ടർ പ്രോഗ്രാമർ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 242/2024).

താഴെപ്പറയുന്ന തസ്‌തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും

1. കേരള ഡ്രഗ്‌സ് കൺട്രോൾ വകുപ്പിൽ എൽ.ഡി. ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 038/2024).

2. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (പാർട്ട് 1, 2) (നേരിട്ടും തസ്‌തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 598/2023, 599/2023).

3. ജലസേചനം/പൊതുമരാമത്ത് വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസിയർ (സിവിൽ)/രണ്ടാം ഗ്രേഡ് ഡ്രാഫ്ട്സ്‌മാൻ (സിവിൽ) (പട്ടികജാതി/ പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 388/2024).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RECRUITMENTCareer Newsgovt jobskerala psc
News Summary - Kerala PSC to Issue Notification in 77 Categories Soon
Next Story