യു.ജി.സി സ്കോളര്‍ഷിപ്, ഫെലോഷിപ്, റിസര്‍ച്ച് അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം
text_fieldsയൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) അടുത്ത അധ്യയനവര്‍ഷത്തേക്ക് നല്‍കുന്ന സ്കോളര്‍ഷിപ്, ഫെലോഷിപ്, റിസര്‍ച് അവാര്‍ഡുകള്‍ക്ക് അപേക്ഷക്ഷണിച്ചു. യു.ജി.സി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സ്കോളര്‍ഷിപ്പിന്‍െറ പേര്, വര്‍ഷം, അപേക്ഷിക്കേണ്ട അവസാന തീയതി, വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
എമിരറ്റസ് ഫെലോഷിപ്. 2015-16 & 2016-17. മേയ് 31. www.ugc.ac.in/ef
റിസര്‍ച് അവാര്‍ഡ്. 2016-18. മേയ് 31. www.ugc.ac.in/ra
ഡോ. എസ്. രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് (ഹ്യുമാനിറ്റീസ്-സോഷ്യല്‍ സയന്‍സ് പഠനത്തിന്, ഭാഷാപഠനം ഉള്‍പ്പെടെ). 2016-18. മേയ് 31. www.ugc.ac.in/dsrpdfhs
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്-വനിതകള്‍ക്ക്. 2015-16 & 2016-17. മേയ് 31. www.ugc.ac.in/pdfw
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്-പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്. 2015-16 & 2016-17. മേയ് 31.www.ugc.ac.in/psdfss
സ്വാമി വിവേകാനന്ദ സിംഗ്ള്‍ ഗേള്‍ ചൈല്‍ഡ് സ്കോളര്‍ഷിപ്-സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണപഠനത്തിന്. 2015-16 & 2016-17. മേയ് 31. www.ugc.ac.in/svsgc
രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ്-പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്. 2015-16 & 2016-17. ജൂണ്‍ 30. www.ugc.ac.in/rgnf
രാജീവ് ഗാന്ധി നാഷനല്‍ ഫെലോഷിപ്-ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക്. 2015-16 & 2016-17. ജൂണ്‍ 30. www.ugc.ac.in/rgnfd
മൗലാന ആസാദ് നാഷനല്‍ ഫെലോഷിപ്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക്. 2015-16 & 2016-17. ജൂണ്‍ 30. www.ugc.ac.in/manf
നാഷനല്‍ ഫെലോഷിപ്-ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക്. 2015-16 & 2016-17. ജൂണ്‍ 30. www.ugc.ac.in/nfobc
ഇന്ദിര ഗാന്ധി പി.ജി (ഒറ്റ പെണ്‍കുട്ടി) സ്കോളര്‍ഷിപ്. 2015-16. ജൂലൈ 30. www.ugc.ac.in/sgc
പി.ജി സ്കോളര്‍ഷിപ്-യൂനിവേഴ്സിറ്റി റാങ്ക് ജേതാക്കള്‍ക്ക്. 2015-16. ജൂലൈ 30. www.ugc.ac.in/urh
പി.ജി സ്കോളര്‍ഷിപ്-പ്രഫഷനല്‍ കോഴ്സ് ചെയ്യുന്ന പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക്. 2015-16. ജൂലൈ 30. www.ugc.ac.in/pgsprof
ഇഷാന്‍ ഉദയ് സ്പെഷല്‍ സ്കോളര്‍ഷിപ്-വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക്. 2015-16. ജൂലൈ 30. www.ugc.ac.in/ner
അപേക്ഷിക്കേണ്ട വിധം, യോഗ്യത, സ്കോളര്‍ഷിപ്-ഫെലോഷിപ് തുക തുടങ്ങിയ വിവരങ്ങള്‍ വെബ്സൈറ്റില്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.