ഉയർന്ന ഫീസ് ഘടന; വിദേശ സർവകലാശാലകളിലെ പഠനത്തെ കുറിച്ച് ഇന്ത്യൻ വിദ്യാർഥികൾ പുനരാലോചന നടത്തുന്നതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഉയർന്ന ഫീസ് ഘടനയും മറ്റ് തരത്തിലുള്ള സാമ്പത്തിക സമ്മർദങ്ങളും ഇന്ത്യൻ വിദ്യാർഥികളെ കാനഡ, യു.എസ്, യു.കെ, ആസ്ട്രേലിയ എന്നീ വിദേശ രാജ്യങ്ങളിൽ ഉന്നതപഠനം നടത്തുന്നതിനെ കുറിച്ച് പുനരാലോചന നടത്താൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്.
അന്തസ്സിനും പാരമ്പര്യത്തിനും പരിഗണന നൽകാതെ താങ്ങാനാവാത്ത വില, തൊഴിൽക്ഷമത എന്നിവക്ക് മുൻഗണന നൽകിയാണ് വിദേശരാജ്യങ്ങളിൽ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതെന്ന് അന്താരാഷ്ട്ര വിദ്യാർഥി മൊബിലിറ്റി ടെക്‌നോളജി പ്ലാറ്റ്‌ഫോമായ അപ്ലൈബോർഡ് പ്രസിദ്ധീകരിച്ച 2026 ട്രെൻഡ്‌സ് റിപ്പോർട്ട്: ബിൽഡിംഗ് ആൻഡ് റീബിൽഡിങ് ഗ്ലോബൽ എജ്യൂക്കേഷൻ എന്ന റിപ്പോർട്ടിൽ വിലയിരുത്തുന്നു.
സാമ്പത്തിക സമ്മർദങ്ങളും അതിനു പുറമെ. ഈ നാലുരാജ്യങ്ങളിലെ ട്യൂഷൻ ഫീസും വർധിച്ചുവരികയാണ്. ഈ രാജ്യങ്ങൾക്കു പകരം, ജർമനിയും അയർലൻഡുമാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർഥികളുടെ പരിഗണനയിലുള്ളത്. ജർമനിയിലെയും അയർലൻഡിലെയും ട്യൂഷൻ ഫീസ് നിലവിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് താങ്ങാവുന്ന നിലയിലാണ്.
കാനഡയിൽ ഈ വർഷം പുതിയ പഠന പെർമിറ്റ് ഇഷ്യൂകൾ 54 കറയുമെന്നാണ് കരുതുന്നത്. ബിരുദാനന്തര വർക്ക് പെർമിറ്റ് ഇഷ്യൂകൾ30 ശതമാനം കുറയാനും സാധ്യതയുണ്ട്. ആസ്ട്രേലിയയിലും യു.കെയിലും ഉയർന്ന ജീവിതച്ചെലവാണ് പ്രധാന വില്ലൻ. ചുരുക്കത്തിൽ വിദേശപഠനം എന്നത് എക്കാലത്തേക്കാളും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. പഠനശേഷം ജോലി കിട്ടുന്ന സാധ്യതകളടക്കം നോക്കിയാണ് ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പോകുന്നത്. 2030 ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഫ്രാൻസ്. അതുപോലെ ദക്ഷിണ കൊറിയയും യു.എ.ഇയും അന്താരാഷ്ട്ര വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

