'കംഫർട് സോണിൽ നിന്ന് പുറത്ത് കടന്നത് കരിയറിനെ മാറ്റിമറിച്ചു'; ആമസോൺ എൻജിനീയർ പറയുന്നു
text_fieldsIndian Amazon engineer Suvendu Mohanty
കംഫർട് സോൺ വിട്ടു പുറത്ത് വന്നത് കരിയറിനെ മാറ്റിമറിച്ചതിനെ കുറിച്ച് പറയുകയാണ് ഇന്ത്യയിലെ ആമസോൺ എൻജിനീയർ സുവേന്ദു മൊഹന്തി. ബിസിനസ് ഇൻസൈഡറിന് നൽകിയ അഭിമുഖത്തിലാണ് സുവേന്ദു മനസ് തുറന്നത്. 2011ലാണ് സുവേന്ദു കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയത്. കംപ്യൂട്ടർ സയൻസ് പഠിക്കുന്ന എല്ലാവരെയും പോലെ കോഡിങ് ആയിരുന്നു സുവേന്ദുവിനും ഇഷ്ടം. ഒരു സോഫ്റ്റ്‌വെയർ എൻജിനീയർ എന്ന നിലയിലാണ് സുവേന്ദു കോഡിങ് രംഗത്തേക്ക് കടന്നുവന്നത്. സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ജാവ എൻജിനീയറായാണ് കരിയർ തുടങ്ങിയത്. ആറോ ഏഴോ വർഷം കഴിഞ്ഞപ്പോളേക്കും മെഷീൻ ലേണിങ് എന്ന പ്രൊഫൈൽ കണ്ടെത്തി.
അക്കാലത്ത് മെഷീൻ ലേണിങ് വളർന്നു വരുന്ന ഒരു മേഖലയേ അല്ലായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന പ്രോജക്ടുകൾ എപ്പോഴും സോഫ്റ്റ് വെയർ എൻജിനീയറിങ് ആയിരുന്നുവെന്നും സുവേന്ദു പറഞ്ഞു. മെഷീൻ ലേണിങ് പ്രോജക്ടുകൾ ലഭിക്കുന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നു.
ഇങ്ങനെയൊക്കെയായിട്ടും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിർമിത ബുദ്ധിയും യന്ത്ര പഠനവും പാഠ്യപദ്ധതിയിൽ ശരിയായി സംയോജിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സുവേന്ദു ചൂണ്ടിക്കാട്ടി. നിങ്ങൾ മാസ്റ്റേഴ്സ് ബിരുദമോ പിഎച്ച്.ഡിയോ ചെയ്യുമ്പോൾ സ്പെസിലൈസേഷൻ എടുക്കാം. എന്നാൽ വളരെ നേരത്തേ കരിയർ തുടങ്ങിയ ദശലക്ഷക്കണക്കിന് സോഫ്റ്റ് വെയർ എൻജിനീയർമാരുടെ കാര്യം അങ്ങനെയല്ല. അവരിൽ പലരും മെഷീൻ ലേണിങ്ങിൽ വേണ്ടത്ര പരിശീലനം പോലും ലഭിച്ചവരല്ല.
കേവലം ജിജ്ഞാസ കൊണ്ടുമാത്രം സൗജന്യ ഓൺലൈൻ ഉറവിടങ്ങൾ വഴി സുവേന്ദു ഹാക്കത്തോൺ പ്രോക്ടുകളിൽ ചേർന്നു. അത് സുവേന്ദുവിന്റെ മാനേജറുടെ ശ്രദ്ധ പിടിച്ചുപറ്റി. സുവേന്ദു മെഷീൻ ലേണിങ് പഠിക്കുകയാണെങ്കിൽ പുതുതായി എന്തെങ്കിലും ചെയ്യാമെന്ന് മാനേജർ പറഞ്ഞു. മേഷീൻ ലേണിങ് ഉപയോഗിച്ച് അതിൽ വർക്ക് ചെയ്യാൻ സുവേന്ദുവിന് സാധിക്കുമോയെന്നും മാനേജർ ചോദിച്ചു. മെഷീൻ ലേണിങ് എന്നത് എന്താണെന്ന് പൂർണമായി മനസിലായിട്ടില്ലെങ്കിൽ പോലും സാങ്കേതികമായി ജോലിസ്ഥലത്ത് തന്നെ സുവേന്ദുവിന് എക്സ്പോഷർ ലഭിച്ചു. കുറെ കഴിഞ്ഞപ്പോൾ മെഷീൻ ലേണിങ്ങിനെ കുറിച്ചുള്ള സുവേന്ദുവിന്റെ ധാരണ മുഴുവൻ മാറി. മെഷീൻ ലേണിങ് ഇപ്പോൾ വലിയ ട്രെൻഡായി മാറി. എല്ലാവരും അതിനെ കുറിച്ചാണ് ഇപ്പോൾ സംസാരം. അക്കാലത്ത് മെഷീൻ ലേണിങ് പഠിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നായിരുന്നു ധാരണ. സ്വന്തം കംഫർട് സോണിൽ നിന്ന് പുറത്തുകടന്ന് സ്വയം പഠിക്കാനുള്ള താൽപര്യമാണ് സുവേന്ദുവിന് പ്രയോജനം ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിന്റെ മറ്റൊരു സ്ട്രീം ആണ് മെഷീൻ ലേണിങ് എന്ന് സുവേന്ദുവിന് വൈകാതെ മനസിലായി. അല്ലാതെ മറ്റൊരു മാസ്മരികതയും അതിലില്ല.
മെഷീൻ ലേണിങ് എല്ലായ്പ്പോഴും ഒരു സൊല്യൂഷൻ ആകണമെന്നില്ല. വിപണിയിൽ മുന്നിട്ടു നിൽക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു വഴി മാത്രം ആണത്. അടുത്തത് റോബോട്ടിക്സ് ആണ്. അത് നമ്മൾ തിരിച്ചറിഞ്ഞേ പറ്റൂ. അടുത്ത 10 വർഷത്തേക്ക് എന്തിനാണ് ഏറ്റവും സാധ്യതയെന്ന് നാം തിരിച്ചറിയേണ്ടതുണ്ടെന്നും സുവേന്ദു കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.