Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്നതിനെ എതിർത്തു; 17കാരൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ്
https://www.madhyamam.com/tags/isi
cancel

ലഖ്നൗ: ലിംഗമാറ്റ ശസ്ത്രക്രിയ എതിർത്തതിനെച്ചൊല്ലിയുണ്ടായ വഴക്കിനെത്തുടർന്ന് പതിനേഴുകാരനായ മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി. ലഖ്നൗവിലെ നക്കാ പ്രവിശ്യയിലെ രാജേന്ദ്ര നഗർ ക്രോസിങ്ങിന് സമീപമുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം. ഗീതാ ഭഗ്ചന്ദാനി എന്ന 40കാരിയാണ് മകന്റെ ക്രൂരയ്ക്ക് ഇരയായത്. സംഭവസ്ഥലത്തുനിന്ന് തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കിനെ തുടർന്ന് കുറച്ചുകാലമായി ഈ പ്രതി സ്വന്തം വീട്ടിൽനിന്ന് മാറി താമസിക്കുകയായിരുന്നു. അപ്പാർടുമെന്റിന് സമീപമുള്ള മറ്റൊരു ഫ്ലാറ്റിൽ തന്നെയായിരുന്നു മകനും. ചെലവുകൾക്കായി പ്രതിക്ക് പ്രതിമാസം 500 രൂപ മാതാപിതാക്കൾ നൽകിയിരുന്നതായും പൊലീസ് അറിയിച്ചു. താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കൗമാരക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ലെന്നും കൗൺസിലിങിന് വിധേയമായാൽ ഭേദപ്പെടുമെന്ന് മാതാവ് മകനോട് പറഞ്ഞിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

വ്യാഴാഴ്ച രാവിലെ മാതാപിതാക്കളെ കാണാനായി പ്രതി എത്തിയപ്പോഴാണ് സംഭവം. ലിംഗവ്യക്തിത്വത്തെച്ചൊല്ലി വീണ്ടും വാഗ്വാദമുണ്ടാവുകയും, ഇതിനിടയിൽ പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന മാസ്റ്റർ റെഞ്ച് ഉപയോഗിച്ച് പിറകുവശത്തുനിന്ന് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

കൃത്യത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിക്കാതെ പ്രതി ഫ്ലാറ്റിൽ തന്നെ തുടരുകയായിരുന്നു. 15 മിനിറ്റിനുള്ളിൽ പ്രതി പിതാവിനെയും പൊലീസിനെയും വിളിച്ച് കൊലപാതകവിവരം അറിയിച്ചു."ഞാൻ എന്റെ അമ്മയെ കൊന്നു" എന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെ ന്ന് നക്കാ സ്റ്റേഷൻ ഹൗസ് ഇൻചാർജ് വിവേക് ചൗധരി വ്യക്തമാക്കി. പിന്നീട് പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

സംഭവസ്ഥലത്ത് എത്തിയ പോലീസും ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പ്രതിയുടെ ഡയറിയിൽനിന്ന് കൊലപാതകം പരാമർശിക്കുന്ന കുറിപ്പുകൾ ലഭിച്ചതായും പോലീസ് പറഞ്ഞു.

ഓൺലൈൻ വഴിയാണ് പ്രതി റെഞ്ച് വാങ്ങിയത്. കൂടാതെ, പ്രതി കൊലപാതകത്തിനുശേഷം ഉണ്ടാകുന്ന നിയമനടപടികൾ, പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ലഭിക്കുന്ന ശിക്ഷ എന്നിവയെക്കുറിച്ച് ഓൺലൈനിൽ വിവരങ്ങൾ തിരഞ്ഞിരുന്നതായും കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും കൃത്യത്തിലേക്ക് നയിച്ച യഥാർത്ഥ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17-Year-Old Boy Murders Mother Over Opposition to Gender Reassignment
Next Story