ചേർത്തലയിൽ 31 കിലോ കഞ്ചാവ് പിടികൂടി
text_fieldsകഞ്ചാവുമായി പിടിയിലായ പ്രതികള്‍
ചേര്‍ത്തല: മൊത്ത വ്യാപാരത്തിനായി ട്രെയിനിലെത്തിച്ച 31 കിലോ കഞ്ചാവ് പിടികൂടി. രണ്ടിടങ്ങളിൽനിന്നാണ് ഇത്രയും അധികം കഞ്ചാവ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്ത്തിയാകാത്തയാളുള്പ്പെടെ മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍ പിടിയിലായി.
ചേര്‍ത്തല താലൂക്ക് കേന്ദ്രീകരിച്ചു മൊത്തവില്പനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. രാവിലെ ചെന്നൈ-എഗ്മോര്‍ ട്രെയിനില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല എക്സൈസ് സി.ഐ ടി.എസ്. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 26 കിലോ കഞ്ചാവ് പിടിച്ചെടുത്തത്.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അജ്റുള്‍ മുല്ല (35), സീമൂള്‍ (18) എന്നിവരും കൂടാതെ കുറച്ചകലെനിന്ന് പ്രായപൂർത്തിയാകാത്തയാളുമാണ് പിടിയിലായത്. ഇവര്‍ 27 പാക്കറ്റുകളിലായി വലിയ ഹാൻഡ് ബാഗിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിലോക്ക് 40,000 രൂപ വിലവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ചേര്‍ത്തലയില്‍ മൊത്തവ്യാപാരത്തിനായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെക്കുറിച്ച് എക്സൈസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച പുലര്‍ച്ച മുതല്‍ എക്സൈസ് സംഘം റെയില്‍വേ സ്റ്റേഷന് പരിസരത്ത് ക്യാമ്പ് ചെയ്തിരുന്നു. ഒരുമാസം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതികളെ പിടികൂടാനായത്. കഞ്ചാവുമായി സംഘം ഇറങ്ങിവരുമ്പോള്‍ പിടികൂടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ഒരാൾ കടന്നുകളഞ്ഞെങ്കിലും പിന്നീട് പിടികൂടി.
ദേശീയപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബംഗാൾ സ്വദേശികളോട് വഴി ചോദിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടിയ 17കാരനില്‍നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കൈയിൽ ട്രെയിൻ ടിക്കറ്റ് ഉണ്ടായിരുന്നില്ല. രണ്ടുപേരെ കൂടാതെ മറ്റൊരാളും കൂടി ഉണ്ടായിരുന്നു. ചേര്‍ത്തല ഹൈവേ പാലത്തിനു സമീപത്തുനിന്നും എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.എം. സുമേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പശ്ചിമബംഗാള്‍ സ്വദേശിയാണ് ഇയാളും.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് എക്സൈസ് രജിസ്റ്റര്‍ ചെയ്തത്. ചേര്‍ത്തല പൊലീസ് ഇന്‍സ്പെക്ടര്‍ ജി. അരുണിന്റെ സാന്നിധ്യത്തില്‍ കഞ്ചാവ് പുറത്തെടുത്ത് അളന്ന് തിട്ടപ്പെടുത്തി.
കഞ്ചാവ് എവിടെനിന്നെന്നും ആര്‍ക്കാണ് എത്തിച്ചെതെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുകയാണെന്ന് എക്സൈസ് സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ടി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കൊപ്പം എക്സൈസ് ഇന്‍സ്പെകടര്‍ എന്‍. ബാബു, അസി. എസ്.ഐമാരായ ജയകുമാര്‍, വിജയകുമാര്‍, സജി, പ്രിവന്റിവ് ഓഫിസര്‍ മുസ്തഫ, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജിനു, അശ്വതി, ഡ്രൈവര്‍ ബെന്‍സി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

