Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅസഭ്യം പറഞ്ഞത് ചോദ്യം...

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദനം; പ്രതി അറസ്റ്റിൽ

text_fields
bookmark_border
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദനം; പ്രതി അറസ്റ്റിൽ
cancel
Listen to this Article

ഇ​രി​ങ്ങാ​ല​ക്കു​ട: അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വൈ​രാ​ഗ്യ​ത്താ​ൽ യു​വാ​വി​നെ മ​ര​വ​ടി​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ. പൊ​റ​ത്തി​ശ്ശേ​രി ഇ​ക്ക​ണ്ട​പ​റ​മ്പി​ൽ ജി​ഷ്ണു​വി​നെ​യാ​ണ് (30) ഇ​രി​ങ്ങാ​ല​ക്കു​ട പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പൊ​റ​ത്തി​ശ്ശേ​രി മൈ​താ​ന​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് പൊ​റ​ത്തി​ശ്ശേ​രി ച​ർ​ച്ച് സ്വ​ദേ​ശി കു​റു​മ​ത്ത് വീ​ട്ടി​ൽ സു​ജി​ത്തി​ന് (43) നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ്ര​തി​ക​ൾ അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. മ​ര​വ​ടി കൊ​ണ്ടു​ള്ള അ​ടി​യി​ൽ സു​ജി​ത്തി​ന് പ​രി​ക്കേ​റ്റി​രു​ന്നു. പി​ടി​യി​ലാ​യ ജി​ഷ്ണു വ​ധ​ശ്ര​മം, പോ​ക്സോ, ക​വ​ർ​ച്ച തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട, കാ​ട്ടൂ​ർ, വ​ല​പ്പാ​ട്, കൊ​ര​ട്ടി, തൃ​ശൂ​ർ റൂ​റ​ൽ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. സ​മാ​ധാ​ന ലം​ഘ​നം ന​ട​ത്താ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കും ഇ​യാ​ൾ വി​ധേ​യ​നാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsaccusedThrissur NewsArrest
News Summary - Accused arrested for beating up man
Next Story