Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടർക്ക് ക്രൂരമർദനം; യുവനടി അതുല്യ ചന്ദ്രനടക്കം മൂന്ന് പേർ അറസ്റ്റിൽ

text_fields
bookmark_border
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടർക്ക് ക്രൂരമർദനം; യുവനടി അതുല്യ ചന്ദ്രനടക്കം മൂന്ന് പേർ അറസ്റ്റിൽ
cancel

കൊച്ചി: യുവ ഡോക്ടറെ മർദിച്ചതിന് കൊച്ചിയിൽ യുവനടി അതുല്യ ചന്ദ്രനടക്കം മൂന്ന് പേർ അറസ്റ്റിൽ. ചികിത്സയാവശ്യമുണ്ടെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മർദിച്ചത്. ക്രൂരമായി മർദിച്ച ശേഷം ഡോക്ടറുടെ കയ്യിൽ നിന്ന് മൂന്ന് ലക്ഷത്തോളം വിലവരുന്ന മൊബൈൽഫോണും മറ്റും പ്രതികൾ പിടിച്ചെടുക്കുകയും ചെയ്തു. കടവന്ത്ര പൊലീസാണ് കേസെടുത്തത്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നടിയുടെ ബന്ധുവിന് സുഖമില്ലെന്ന് പറഞ്ഞാണ് ഡോക്ടറെ പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിൽ ആകെ 12ഓളം പേർ ഉണ്ടായിരുന്നു. ഇവരെയെല്ലാം കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഫ്ലാറ്റിലെത്തിയ പിന്നാലെ ഒന്നാം പ്രതി ബിബിൻ ഡോക്ടറുടെ മുഖത്തടിക്കുകയും പിന്നീട് മറ്റ് പ്രതികളെല്ലാം ചേർന്ന് ആക്രമിക്കുകയും ചെയ്തു. നടിയും മർദനത്തിനിരയായ ഡോക്ടറും തമ്മിൽ സുഹൃത്തുക്കളായിരുന്നെന്നാണ് വിവരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kochi Doctor Assaulted in Apartment
Next Story