യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍
text_fieldsശംഭുദേവ്
വഞ്ചിയൂര്‍: വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണം പലതവണകളായി കൈക്കലാക്കിയത് തിരികെചോദിച്ച കാരണത്തില്‍ ഭാര്യയെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വഞ്ചിയൂര്‍ പാല്‍ക്കുളങ്ങര സ്വദേശി ശംഭുദേവ് (30) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ മറ്റ് ഒമ്പതോളം കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പേട്ട സ്വദേശിനിയായ യുവതിയെ മര്‍ദിച്ചെന്ന പരാതിയിലാണ് ഭര്‍ത്താവ് പിടിയിലായത്. കഴിഞ്ഞ 10 വര്‍ഷമായി യുവതിക്ക് വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണം യുവാവ് പലഘട്ടങ്ങളിലായി കൈക്കലാക്കിയിരുന്നു എന്നാണ് പരാതി.
ഈ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതും കൂടുതല്‍ സ്വര്‍ണം നല്‍കാന്‍ യുവതി വിസ്സമ്മതിച്ചതുമാണ് ആക്രമണത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയെ അസഭ്യംപറയുകയും വടിയും മറ്റും ഉപയോഗിച്ച് തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. പരാതിയില്‍ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

