Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആ​ശു​പ​ത്രി​യി​ൽ ബാഗ്...

ആ​ശു​പ​ത്രി​യി​ൽ ബാഗ് മോഷണം; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്

text_fields
bookmark_border
ആ​ശു​പ​ത്രി​യി​ൽ ബാഗ് മോഷണം; സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പൊലീസ്
cancel
camera_alt

മു​റി​യി​ൽ​നി​ന്ന് ത​ല മ​റ​ച്ച് വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് പോ​കു​ന്നു സി.​സി ടി.​വി ദൃ​ശ്യ​ം

പ​ത്ത​നാ​പു​രം: രോ​ഗി​യാ​യ ഭ​ർ​ത്താ​വി​നൊ​പ്പം ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ പ​ണ​മ​ട​ങ്ങു​ന്ന ബാ​ഗ് മോ​ഷ​ണം​പോ​യി. ഇ​ത്‌ സം​ബ​ന്ധി​ച്ച് ഇ​ട​ത്ത​റ കോ​ട്ട​വി​ള വീ​ട്ടി​ൽ എം. ​ആ​ബി​ദ​ബീ​വി പ​ത്ത​നാ​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഞാ​യ​റാ​ഴ്ച് ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് ഐ.​സി.​യു​വി​ൽ ആ​യ​തി​നാ​ൽ തൊ​ട്ട​ടു​ത്തു​ള്ള മു​റി​യി​ൽ ആ​ബി​ദ​ബീ​വി​യും മ​ക​നും വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ഇ​രു​വ​രും ഉ​റ​ങ്ങി​പ്പോ​യി. ഈ ​സ​മ​യ​ത്താ​ണ് പ​ഴ്സ് മോ​ഷ​ണം പോ​യ​ത്. പ​ഴ്സി​ൽ 4800 രൂ​പ​യും വീ​ടി​ന്റെ താ​ക്കോ​ൽ കൂ​ട്ട​വു​മു​ണ്ടാ​യി​രു​ന്നു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന് ആ​ശു​പ​ത്രി​യു​ടെ ഒ​ന്നാം​നി​ല​യി​ലെ​ത്തി​യ ഒ​രു യു​വ​തി വി​വി​ധ റൂ​മു​ക​ൾ ചെ​ക്ക് ചെ​യു​ന്ന​തും ഒ​ടു​വി​ൽ ആ​ബി​ദ​ബീ​വി കി​ട​ന്നി​രു​ന്ന റൂ​മി​ൽ ക​യ​റു​ന്ന​തും, പി​ന്നീ​ട് റൂ​മി​ൽ​നി​ന്ന് മു​ഖം​മ​റ​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​തും കാ​ണാം. പ​ത്ത​നാ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hospitalCCTV visualsPolice InvestigationTheft Case
News Summary - Bag theft at hospital; Police launch investigation focusing on CCTV
Next Story