മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമം; അധ്യാപകനെ അറസ്റ്റ് ചെയ്ത് ബിഹാർ പൊലീസ്
text_fieldsമുസാഫർപൂർ: മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ച സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെയാണ് സംഭവം. പ്രദേശവാസികൾ മിനാപൂർ എം.എൽ.എ മുന്ന യാദവിനെ വിവരമറിയിക്കുകയും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
'ധരംപൂർ ഈസ്റ്റിലെ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകൻ സഞ്ജയ് കുമാർ സിങ് മദ്യപിച്ച് ദേശീയ പതാക ഉയർത്താൻ ശ്രമിച്ചതായി പരാതി ലഭിച്ചിരുന്നു. ബ്രെത്ത് അനലൈസർ പരിശോധനയിൽ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചു. ഉടൻ ഇയാളെ അറസ്റ്റ് ചെയ്തു' -പൊലീസ് പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് അറസ്റ്റിന് മുമ്പ് സിങ് അവകാശപ്പെട്ടു. 2016 ഏപ്രിൽ അഞ്ച് മുതലാണ് ബീഹാറിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.