അനിയത്തിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസിൽ സഹോദരന് നാലു വർഷം തടവ്
text_fieldsമംഗളൂരു: നിസാര കാര്യത്തിൽ തർക്കത്തെ തുടർന്ന് ഇളയ സഹോദരിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മംഗളൂരു രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതിക്ക് നാലു വർഷം തടവ് ശിക്ഷ വിധിച്ചു. കൊണാജെ പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പാലപടവ് നിവാസി സാംസൺ ഫ്രാൻസിസ് കൗട്ടീഞ്ഞോക്കാണ് (32) ശിക്ഷ. 10,000 രൂപ പിഴയും ചുമത്തി.
2019 ഒക്ടോബർ എട്ടിന് ഉച്ചയോടെ പ്രതിയുടെ കമ്പളപടവിലെ വസതിയിലാണ് സംഭവം നടന്നത്. സാംസൺ തന്റെ സഹോദരി ഫിയോണ സ്വിഡെൽ കൗട്ടീഞ്ഞോയുമായി (23) മൊബൈൽ ഫോൺ ഉപയോഗിക്കാൻ നൽകാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും കോപാകുലനായ സാംസൺ ഫിയോണയുടെ തലയിൽ ചുറ്റിക കൊണ്ട് അടിക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം വീടിന് പിന്നിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചു.
പിതാവ് ഫ്രാൻസിസ് കൗട്ടീഞ്ഞോയുട പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷിച്ചത്. ഐപിസി സെക്ഷൻ 302, 201 എന്നിവ പ്രകാരം കേസ് വിശദമായി കേട്ട ശേഷമാണ് മംഗളൂരു രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി പ്രമോദ് നായക് കേസ് വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

