കട അടിച്ചുതകർത്ത സഹോദരങ്ങൾ പിടിയിൽ
text_fieldsഅമൽ, അനന്ദു
ഓയൂർ: ചെപ്ര വാപ്പാല സ്വാമിമുക്കിൽ ചായക്കട നടത്തിവന്ന സ്ത്രീകളെ അക്രമിക്കുകയും കട അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ ഇരട്ട സഹോദരങ്ങൾ അറസ്റ്റിലായി. വാപ്പാല സ്വാമി മുക്കിൽ അനന്ദുഭവനിൽ അമൽ (25), അനന്ദു (25) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
വാപ്പാല സ്വദേശികളായ ലളിതയും മരുമകളും ചേർന്ന് നടത്തുന്ന ചായക്കടയിൽ വെള്ളിയാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. അമലും, അനന്ദുവും സ്ഥിരമായി കടം പറ്റുമായിരുന്നു. ആഴ്ചയിൽ ഒരിക്കലാണ് പറ്റ് തീർത്തിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് കടയിലെത്തി ചായ കുടിക്കുകയും പറ്റ് ബുക്ക് നോക്കിയശേഷം കണക്ക് തെറ്റാണെന്നും അധിക തുകയാണെന്ന് എഴുതിയിരിക്കുന്നതെന്നും പറഞ്ഞ് വാക്കേറ്റം ഉണ്ടായി.
തുടർന്ന് ആക്രമണം നടത്തുകയും ചെയ്തുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൂയപ്പള്ളി എസ്.ഐമാരായ അനീഷ്, രജനീഷ്, സി.പി.ഒ അൻവർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.