Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഎം.​ഡി.​എം.​എ​യു​മാ​യി...

എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക്ലീ​ന​ർ പി​ടി​യി​ൽ

text_fields
bookmark_border
എം.​ഡി.​എം.​എ​യു​മാ​യി ബ​സ് ക്ലീ​ന​ർ പി​ടി​യി​ൽ
cancel
Listen to this Article

ശ്രീ​ക​ണ്ഠ​പു​രം: എം.​ഡി.​എം.​എ ക​ട​ത്ത് സം​ഘ​ത്തി​ലെ ക​ണ്ണി​യാ​യ ബ​സ് ക്ലീ​ന​റെ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി. മ​യ്യി​ല്‍ പാ​വ​ന്നൂ​ര്‍ പു​ല്ലാ​ഞ്ഞി​യോ​ട് പു​തി​യ​പു​ര​യി​ല്‍ കു​ഞ്ഞി​മൊ​യ്തീ​ന്‍ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ആ​ശു​പ​ത്രി-​മ​യ്യി​ല്‍-​പാ​വ​ന്നൂ​ര്‍ക​ട​വ് റൂ​ട്ടി​ലെ ബ​സ് ക്ലീ​ന​റാ​ണ്. പാ​വ​ന്നൂ​ര്‍ക​ട​വി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ഞ്ഞി​മൊ​യ്തീ​ന്‍ ഉ​ള്‍പ്പെ​ടെ സം​ഘം മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ക​ണ്ണൂ​ര്‍ എ​ക്‌​സൈ​സ് ഇ​ന്റ​ലി​ജ​ന്‍സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യി​ലെ അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​പി. വി​ജ​യ​ന് ല​ഭി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 4.30ഓ​ടെ വി​ജ​യ​ന്‍ പാ​ടി​ക്കു​ന്നി​ല്‍നി​ന്ന് ബൈ​ക്കി​ല്‍ ഈ ​ബ​സി​നെ പി​ന്തു​ട​ര്‍ന്നു. പാ​വ​ന്നൂ​രി​ല്‍ ബൈ​ക്ക് നി​ര്‍ത്തി അ​ദേ​ഹം ബ​സി​ല്‍ ക​യ​റി ക്ലീ​ന​റു​ടെ സീ​റ്റി​ന​രി​കെ ഇ​രു​ന്നു. സം​ശ​യം തോ​ന്നി​യ കു​ഞ്ഞി​മൊ​യ്തീ​ന്‍ പാ​വ​ന്നൂ​ര്‍ക​ട​വി​ന് മു​മ്പ​ത്തെ സ്റ്റോ​പ്പി​ല്‍ ഇ​റ​ങ്ങി ഓ​ടി. ശ്രീ​ക​ണ്ഠ​പു​രം എ​ക്‌​സൈ​സ് സം​ഘ​വും സ്വ​കാ​ര്യ കാ​റി​ല്‍ വേ​ഷം​മാ​റി പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​വ​രെ കൂ​ടി ക​ണ്ട​തോ​ടെ കു​ഞ്ഞി​മൊ​യ്തീ​ന്‍ സ​മീ​പ​ത്തെ വീ​ടി​ന്റെ മ​തി​ല്‍ ചാ​ടി ക​ട​ന്നു. പി​ന്നാ​ലെ​യെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘം കു​ഞ്ഞി​മൊ​യ്തീ​നെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്ന് 300 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍മാ​രാ​യ ടി.​വി. ശ്രീ​കാ​ന്ത്, എം. ​ര​മേ​ശ​ന്‍, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ര്‍ എം.​എം. ഷ​ഫീ​ക്, കെ.​പി. ഹം​സ​ക്കു​ട്ടി എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsBus CleanerMDMA
News Summary - Bus cleaner arrested with MDMA
Next Story