52.45 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsവിഷ്ണു
താമരശ്ശേരി: താമരശ്ശേരിയിൽ 52.45 ഗ്രാം എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. താമരശ്ശേരി കോരങ്ങാട് നടുപുത്തലത്ത് വിഷ്ണു (മാട്ടായി വിഷ്ണു - 30) വിനെയാണ് റൂറൽ എസ്.പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ച താമരശ്ശേരി ചുങ്കം ജങ്ഷനിൽ അറസ്റ്റ് ചെയ്തത്. പിടികൂടിയ ലഹരിമരുന്നിന് ഒന്നര ലക്ഷം രൂപയോളം വിലവരും.
കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ മുഖ്യകണ്ണിയാണ് ഇയാളെന്നും കർണാടകയിലെയും ചെന്നൈയിലെയും പ്രധാന ലഹരി മാഫിയയുമായി വിഷ്ണുവിന് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വിദേശത്തേക്കും ലഹരിമരുന്നുകൾ എത്തിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. വയനാട്ടിൽ റിസോർട്ടുകൾ വാടകക്കെടുത്തും ലഹരിക്കച്ചവടം നടത്താറുണ്ട്. ആദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.