Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയെ ബോധംകെടുത്തി ഏഴ് പവൻ കവർന്നു

text_fields
bookmark_border
വയോധികയെ ബോധംകെടുത്തി ഏഴ് പവൻ കവർന്നു
cancel

പെരുവള്ളൂർ: വീട്ടിലിരുന്ന് ചായ കുടിക്കുകയായിരുന്ന വയോധികയെ ബോധം കെടുത്തി ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നു. പെരുവള്ളൂർ വട്ടപ്പറമ്പ് പാത്തികുഴി പാലത്തിന് സമീപം താമസിക്കുന്ന കോഴിത്തൊടി കോതേരി ഫാത്തിമ (78)യുടെ ആഭരണങ്ങളാണ് കവർന്നത്. നാലു വളകളും ഒരു മാലയുമാണ് നഷ്ടപ്പെട്ടത്. രാവിലെ പത്തരയോടെയാണ് സംഭവം. മകൻ ഇഖ്ബാലിന്റെ വീട്ടിലായിരുന്നു ഫാത്തിമ. സംഭവസമയത്ത് വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല.

തുടർന്ന് സമീപത്ത് താമസിക്കുന്ന മറ്റൊരു മകൻ റിയാസിന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഫാത്തിമയുടെ ഇടതുകൈക്ക് മുറിവേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly Woman Targeted in Peruvallur Gold Robbery
Next Story