മുക്കുപണ്ടം തട്ടിപ്പ്; യുവതിയും കൂട്ടാളികളും പിടിയിൽ
text_fieldsഅടൂർ: മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവതിയും കൂട്ടാളികളും പിടിയിൽ. ഇളമണ്ണൂർ മഞ്ജു ഭവനിൽ മഞ്ജു (28), മഞ്ജുവിന്റെ ബന്ധുവും സുഹൃത്തുമായ പോരുവഴി വലിയത്ത് പുത്തൻവീട്ടിൽ നിഖിൽ (ജിത്തു -27), അടൂർ കനാൽ ഭാഗത്ത് വാടകക്ക് താമസിക്കുന്ന ചിറയൻകീഴ് സരള ഭവനിൽ സജിത് (30) എന്നിവയൊണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവെച്ച് 1,75,000 രൂപ ഇവർ തട്ടിയെടുക്കുകയായിരുന്നു. സംശയംതോന്നി സ്ഥാപന ഉടമകൾ സ്വർണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇവരുടെ പരാതിയിലായിരുന്നു അറസ്റ്റ്.
നേരത്തേ ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്ത കേസിലും മഞ്ജു പ്രതിയാണ്. ഈ കേസിന്റെ അന്വേഷണത്തിനായി ഇവരെ നൂറനാട് പൊലീസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

