ആലപ്പുഴയിൽ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; മാതാവിന് ഗുരുതര പരിക്ക്
text_fieldsകൊല്ലപ്പെട്ട നടരാജൻ, മകൻ നവിജിതൻ
കായംകുളം: പുല്ലുകുളങ്ങരയിൽ അഭിഭാഷകനായ മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു. മാതാവിനെ ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുല്ലുകുളങ്ങര കളരിക്കൽ ജങ്ഷൻ പീടികചിറയിൽ നടരാജനാണ് (60) മരിച്ചത്. ഭാര്യ സിന്ധുവിനാണ് (56) ഗുരുതര പരിക്കേറ്റത്. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.
വെട്ടേറ്റ നിലയിൽ ഇവരെ കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നടരാജനെ രക്ഷിക്കാനായില്ല. അഭിഭാഷകനായ മകൻ നവജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാതാപിതാക്കളെ ആക്രമിച്ച ശേഷം വെട്ടുകത്തിയുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തി കസ്റ്റഡിയലെടുത്തത്. ആക്രമണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമീപവാസികൾ പറഞ്ഞതായി പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

