Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു, പിന്നാലെ ആത്മഹത്യാശ്രമം

text_fields
bookmark_border
ഇടുക്കിയിൽ അച്ഛൻ മകനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു, പിന്നാലെ ആത്മഹത്യാശ്രമം
cancel

തൊടുപുഴ: മാങ്കുളം ആനക്കുളത്ത് ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.

ബുധനാഴ്ച രാവിലെ 11ഓടെയാണ് സംഭവം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ബുധനാഴ്ച രാവിലെയും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഈ തർക്കം പിന്നീട് കൈയാങ്കളിയിൽ എത്തി. പിന്നാലെ വീടിനോട് ചേർന്ന് ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് പിതാവ് ജസ്റ്റിന്‍റെ തലക്ക് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതിനുശേഷം പിതാവ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father kills son in Idukki
Next Story