തിരുവനന്തപുരത്ത് അച്ഛനെ മകൻ വെട്ടിക്കൊന്നു
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വെള്ളറടയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിൻ (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊലപാതകം നടന്ന സമയത്ത് അമ്മ സുഷമ കുമാരി വീട്ടിലുണ്ടായിരുന്നു. ബോധരഹിതയായ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അച്ഛനും അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൈനയില്‍ മെഡിസിന് പഠിക്കുകയായിരുന്നു പ്രജിന്‍. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ച് നാട്ടില്‍ എത്തുകയായിരുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്നാണ് പ്രതിയായ മകന്റെ മൊഴി.
പ്രതിയെ വെള്ളറട പൊലീസ് ചോദ്യം ചെയ്തു വരുകയാണ്. ജോസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.