Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; മുൻ പത്രമുടമക്ക് ജീവപര്യന്തം തടവും 77 ലക്ഷം രൂപ പിഴയും

text_fields
bookmark_border
അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; മുൻ പത്രമുടമക്ക് ജീവപര്യന്തം തടവും 77 ലക്ഷം രൂപ പിഴയും
cancel

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഭോപ്പാലിലെ മുൻ പത്രമുടമക്ക് പത്ത് ജീവപര്യന്തം തടവും 77.64 ലക്ഷം രൂപ പിഴയും വിധിച്ചു. എഴുപത്തിയെട്ടുകാരനായ പ്യാരെ മിയാനാണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കേസിൽ ഇയാളുടെ സഹായിയായ റാബിയ ബിയ്ക്ക് 20 വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐ.പി.സി) വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഇതിൽ എട്ട് തവണ മരണം വരെ തുറുങ്കിലടക്കലും രണ്ട് തവണ സാധാരണ ജീവപര്യന്തവുമാണ് ഉൾപ്പെടുന്നത്. എല്ലാ ശിക്ഷകളും ഒരേസമയം അനുഭവിച്ചാൽ മതിയാകും.

2014 മുതൽ പെൺകുട്ടികളെ പ്രതി ലക്ഷ്യമിട്ടിരുന്നതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. മാസം 10,000 രൂപ ശമ്പളത്തിൽ തന്റെ വീട്ടിൽ ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ ഇയാൾ വലയിലാക്കിയിരുന്നത്. തുടർന്ന് ഇവരെ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു പതിവ്. ഈ കുറ്റകൃത്യങ്ങൾക്ക് സഹായിയായി പ്രവർത്തിച്ചയാളാണ് കുറ്റക്കാരിയായി കണ്ടെത്തിയ റാബിയ ബി.

2020 ജൂലൈ 11-നാണ് ക്രൂരകൃത്യങ്ങൾ പുറംലോകമറിയുന്നത്. കൗൺസിലിങിലിനിടെ ഒരു പെൺകുട്ടി തനിക്ക് നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് തുറന്നുപറയുകയായിരുന്നു. ഭോപ്പാലിലെ ഷാഹ്പുര പ്രദേശത്തെ ഒരു ഫ്ലാറ്റിൽ പിറന്നാൾ ആഘോഷത്തിന്റെ പേരിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിച്ചെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. സമാനമായ രീതിയിൽ മറ്റ് നിരവധി പെൺകുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ. സിങ് രാജ്പുത് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Former Newspaper Owner Sentenced to 10 Life Imprisonments and Rs 77 Lakh Fine in Abuse Case
Next Story