സ്വർണമാല മോഷണം: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
text_fieldsആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയാണ് പിടിയിലായത്. തിരുവനന്തപുരം കഠിനംകുളം തെരുവിൽ തൈവിള വീട്ടിൽ എ. സഫീർ (43) ആണ് കോഴിക്കോട് നിന്ന് റെയിൽവേ പൊലീസിന്റെ പിടിയിലായത്.
2004 ജൂൺ 24ന് ചെന്നൈ എഗ്‌മോറിൽ ട്രെയിനിൽനിന്ന് ആലപ്പുഴ വഴി അമ്പലപ്പുഴയിലേക്ക് സഞ്ചരിക്കുകയായിരുന്ന യാത്രക്കാരിയുടെ മാലയാണ് സഫീറും മറ്റു രണ്ടുപേരും ചേർന്നു കവർന്നത്. സംഭവത്തിന് ശേഷം അമ്പലപ്പുഴയിൽ ഇറങ്ങി രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം മൂന്നാം പ്രതിയായ സഫീർ വിദേശത്തേക്കു കടന്നു. വിദേശത്തുനിന്നു തിരികെയെത്തിയ സഫീർ കോഴിക്കോട് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. ഒരാഴ്ചയായി റെയിൽവേ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സഫീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

