സ്വർണ കവർച്ച: നാലംഗ ക്വട്ടേഷൻ സംഘം പിടിയിൽ
text_fieldsജമാൽ ഫാരിഷ്, ജിനിത്ത്, മുഹമ്മദ് നൗഷാദ്, ഷംസുദ്ദീൻ
കോഴിക്കോട്: കണ്ടംകുളം ജൂബിലി ഹാളിനു സമീപം ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേരെ കസബ ഇസ്പെക്ടർ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും അറസ്റ്റ് ചെയ്തു. പയ്യാനക്കൽ തെക്കഞ്ചീരി ജിനിത്ത് (37), കൊമ്മേരി മുക്കുണ്ണിത്താഴം ജമാൽ ഫാരിഷ് (22), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ (31), കാസർകോട് കുന്താർ പോക്കറടുക്ക മുഹമ്മദ് നൗഷാദ് (30) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 20നു രാത്രിയിലാണ് സംഭവം.
ബംഗാൾ വർധമാൻ സ്വദേശിയായ റംസാൻ അലി 1.2 കിലോഗ്രാം സ്വർണം ലിങ്ക് റോഡിലുള്ള സ്വർണ ഉരുക്ക് ശാലയിൽനിന്ന് മാങ്കാവിലേക്ക് ബൈക്കിൽ കൊണ്ടുപോകുേമ്പാൾ നാല് ബൈക്കിലെത്തിയ എട്ടുപേർ ചേർന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് ആക്രമിച്ച് കവരുകയായിരുന്നു. സംഭവത്തിൽ സി.സി ടി.വി അടക്കമുള്ള തെളിവുകളുണ്ടായിരുന്നില്ല. ഇവർക്ക് സിം കാർഡുകൾ എടുത്ത് നൽകിയ മൂട്ടോളി സ്വദേശി ലത്തീഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പ്രതികൾ ഫോണുകൾ ഉപയോഗിക്കാതെയാണ് ഒളിവിലുണ്ടായിരുന്നത്.
പ്രതികളുടെ കർണാടകത്തിലെ രഹസ്യകേന്ദ്രം കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടാൻ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ വെളുത്ത സ്വിഫ്റ്റ് കാറിൽ ക്വട്ടേഷൻ സംഘം കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ സ്വപ്നിൽ എം. മഹാജന് ക്രൈം സ്ക്വാഡ് വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിച്ച വാഹനം ടൗൺ എ.സി.പി ബിജുരാജിെൻറ നേതൃത്വത്തിെല സംഘം തടയുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നാല് പ്രതികളെയും പൊലീസ് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി. മറ്റു പ്രതികളെക്കു റിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവർ തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.