Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് പിടികൂടിയ കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ

text_fields
bookmark_border
  • പ്രതിക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തും അറസ്റ്റിൽ
  • കൊയിലാണ്ടിയിൽ നിന്നാണ് സാഹസികമായി പിടികൂടിയതെന്ന് എക്സൈസ്
മയക്കുമരുന്ന് പിടികൂടിയ കേസ്: ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ
cancel
camera_alt

സു​ബൈ​ർ, മു​സ്ത​ഫ

പടിഞ്ഞാറത്തറ: പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും പിടികൂടിയ കേസിലെ മുഖ്യപ്രതിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വാരാമ്പറ്റ നരിപ്പാറ സ്വദേശി ഐക്കാരൻ എ.കെ. സുബൈർ (36) ആണ് അറസ്റ്റിലായത്. ഇയാൾക്ക് ഒളിത്താവളം ഒരുക്കിക്കൊടുത്ത സുഹൃത്തായ പടിഞ്ഞാറത്തറ തെങ്ങുമുണ്ട സ്വദേശി കൊപ്പര വീട്ടിൽ ഷിയാസ് മുസ്തഫ (27) യെയും അറസ്റ്റുചെയ്തു.

കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു പടിഞ്ഞാറത്തറ പന്തിപ്പൊയിലിലെ വീട്ടിൽനിന്ന് മാരക മയക്കുമരുന്നുകൾ പിടികൂടിയത്. കോഴിക്കോട് കൊയിലാണ്ടിയിലുള്ള ഒരു ക്വാർട്ടേഴ്സിൽ ഒളിവിൽ കഴിയുകയായിരുന്ന സുബൈറിനെ കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ, എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ് എന്നിവരടങ്ങിയ അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു. മുടിയും താടിയും മറ്റും നീക്കംചെയ്ത് രൂപമാറ്റം വരുത്തിയായിരുന്നു സുബൈർ ഒളിവിൽ കഴിഞ്ഞത്. എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സുബൈറിനെ സിവിൽ എക്സൈസ് ഓഫിസർ ഒ. ഷാഫി ദീർഘദൂരം ഓടി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

രണ്ട് പ്രതികളും നേരത്തെയും മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. സുബൈർ മാനന്തവാടി എക്സൈസ് 5.184 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടിയ കേസിലെ പ്രതിയാണ്. ഷിയാസ് മുസ്തഫ സുൽത്താൻ ബത്തേരി പൊലീസ് 8.25 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലും പ്രതിയാണ്. ഇരുവരെയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കി. പ്രതികളെ റിമാൻഡ് ചെയ്തു. റെയിഡിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.എൻ. ശശികുമാർ, ജോൺ ജോസ്, വനിത സിവിൽ എക്സൈസ് ഓഫിസർ എം. അനിത എന്നിവരും പങ്കെടുത്തു. മയക്കുമരുന്ന് വിൽപന സംഘത്തിലെ മറ്റു കണ്ണികളെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Main Accused in drug Case Held in Koyilandy; Friend Also Arrested
Next Story