Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യ വിവാഹം മറച്ചുവെച്ചു, രണ്ടാം വിവാഹത്തിന് പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും വ്യാജ സാക്ഷ്യപത്രം; യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
Indrajith Babu
cancel
camera_alt

ഇന്ദ്രജിത്ത് ബാബു

കൊട്ടാരക്കര: ആദ്യ വിവാഹം മറച്ചുവെച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെയും പഞ്ചായത്ത് മെമ്പറുടെയും വ്യാജ സാക്ഷ്യപത്രങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും വിവാഹം കഴിച്ച യുവാവിനെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ കണയന്നൂർ ചോറ്റാനിക്കര കായംപിള്ളിയിൽ വീട്ടിൽ ഇന്ദ്രജിത്ത് ബാബു (32) ആണ് അറസ്റ്റിലായത്. കൊട്ടാരക്കര വാളകം സ്വദേശിയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

2023 ജൂലൈ 14നാണ് ഇടുക്കി സ്വദേശിയെ പ്രതി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചത്. തുടർന്ന്, ഇരുവരുടെയും സമ്മതപ്രകാരം എറണാകുളം കുടുംബകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഫെബ്രുവരി 1ന് വിവാഹ മോചിതനായി. ഇതിന് ശേഷമാണ് പരാതിക്കാരിയെ പ്രതി വിവാഹം കഴിക്കുന്നത്. വിവാഹം ആലോചിക്കുന്ന സമയത്തോ വിവാഹ സമയത്തോ ഇയാൾ ആദ്യ വിവാഹത്തിന്റെയോ വിവാഹ മോചനത്തിന്റെയോ കാര്യം പെൺകുട്ടിയോടോ ബന്ധുക്കളോടോ പറഞ്ഞിരുന്നില്ല. പെൺകുട്ടിയെയും വീട്ടുകാരെയും കബളിപ്പിക്കുന്നതിന് വേണ്ടി പ്രതി കണയന്നൂർ പഞ്ചായത്ത് പ്രസിഡന്റെയും വാർഡ് മെമ്പറുടെയും ലെറ്റർ പാഡിൽ കളവായ സത്യമൂലം സമർപ്പിക്കുകയുണ്ടായി.

പഞ്ചായത്ത് മെമ്പർ 2026 ജൂൺ 9നും പഞ്ചായത്ത് പ്രസിഡണ്ട് 2026 ജൂൺ15നും ആണ് സത്യമാങ്മൂലം ഇയാൾക്ക് നൽകിയത്. ഈ സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തിലാണ് വർക്കല ശിവഗിരിയിലെ മാലയിടൽ ചടങ്ങും, തുടർന്ന് ആറ്റുകാൽ ക്ഷേത്രത്തിൽ 2026 ജൂലൈ 12ന് വിവാഹവും നടന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധം യോജിച്ചു പോകാത്തതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റബറിൽ പ്രതിക്കെതിരെയും മാതാപിതാക്കൾക്കെതിരെയും കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനക്കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഈ കേസിന്റെ അന്വേഷണ വേളയിലാണ് ഇയാൾ മുമ്പ് വിവാഹം കഴിച്ചിരുന്നതായും തുടർന്ന് വിവാഹ മോചനം ചെയ്തിരുന്നതായും വീണ്ടും കല്യാണം കഴിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് വാർഡ് മെമ്പറുടെയും വ്യാജ സത്യവാങ്മൂലം ഹാജരാക്കി എന്ന് മനസ്സിലായത്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം എഫ്.ഐ.ആർ കൊട്ടാരക്കര പൊലീസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഈ കേസിന്റെ അന്വേഷണത്തിൽ പെൺകുട്ടി നൽകിയ പരാതി ശരിയാണെന്ന് പൊലീസിന് മനസ്സിലായതോടെ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് കൊട്ടാരക്കര എസ്.എച്ച്.ഒ ഹേമന്ത് മോഹൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man Arrested in Kottarakkara Over Fake Panchayat Certs for Remarriage
Next Story