Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറി ചെയിൻസോ ഉപയോഗിച്ച് ആക്രമിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/attack
cancel

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ്‌മുറിക്കുള്ളിൽ വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ക്രൂരമായ ആക്രമണം. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് മരം മുറിക്കാൻ ഉപയോഗിക്കുന്ന ചെയിൻസോ ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖം വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഗോപിക എന്ന പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാപ്താടു മണ്ഡലം ആസ്ഥാനത്തെ ജില്ലാ പരിഷത്ത് ഹൈസ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

പ്രതിയായ യുവാവ് സ്കൂളിലെ ക്ലാസ്‌മുറിക്കുള്ളിലേക്ക് ചെയിൻസോയുമായി അതിക്രമിച്ചുകടക്കുകയായിരുന്നു. സഹപാഠികൾ നോക്കിനിൽക്കെയായിരുന്നു ആക്രമണം. ഗോപികയുടെ മുഖത്തും തലയിലും പുറത്തുമാണ് പ്രതി ആഴത്തിലുള്ള പരിക്കുകൾ ഏൽപ്പിച്ചത്. തടയാൻ ശ്രമിച്ച ലക്ഷ്മി എന്ന മറ്റൊരു വിദ്യാർത്ഥിനിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൃത്യത്തിന് ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സഹപാഠികളും അധ്യാപകരും ചേർന്ന് പെൺകുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും കടുത്ത ഭീതിയിലാണ്.

ഗോപികയുടെ ദൂരെയുള്ള ബന്ധുവാണ് പ്രതിയെന്നും ഇയാൾ കുറച്ചുകാലമായി പെൺകുട്ടിയെ ശല്യപ്പെടുത്തിവരികയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ വിവരം മാതാപിതാക്കളോട് പറയുമെന്ന് ഗോപിക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിലുള്ള വിദ്വേഷമാണ് സ്കൂളിൽ വെച്ചുള്ള ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായ്ഡു പ്രതികരിക്കുകയുണ്ടായി. പെൺകുട്ടിയുടെ ആരോഗ്യനില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അദ്ദേഹം വിലയിരുത്തി. വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയ മുഖ്യമന്ത്രി, കുറ്റവാളിയെ എത്രയും പെട്ടെന്ന് പിടികൂടി കടുത്ത നിയമനടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - man attack 10th grade girl with chainsaw at classroom
Next Story