മാളയിൽ മധ്യവയസ്കനെ കാപ്പ കേസ് പ്രതി അടിച്ചുകൊന്നു
text_fieldsമാള: മാള കുരുവിലശ്ശേരിയിൽ മധ്യവയസ്കനെ മരപ്പലകകൊണ്ട് അടിച്ചു കൊലപ്പെടുത്തി. കുരുവിലശ്ശേരി ചക്കാട്ടിൽ തോമ എന്ന തോമസാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി വാടാശ്ശേരി സ്വദേശി പ്രമോദിനെ (35) പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് പറയുന്നതിങ്ങനെ: തോമയും പ്രമോദും തർക്കം നിലനിന്നിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പ്രമോദ് തോമയുടെ വീട്ടിലെത്തുകയും വീട്ടുമുറ്റത്തുവെച്ച് ഇരുവരും തർക്കമുണ്ടാവുകയും ചെയ്തു. പ്രകോപിതനായ പ്രമോദ് സ്ഥലത്ത് കിടന്ന മരപ്പലക ഉപയോഗിച്ച് കാലുകളും ഒരു കൈയും തല്ലിയൊടിക്കുകയും തുടർന്ന് വീട്ടുമുറ്റത്തു കിടന്ന കോൺക്രീറ്റ് പാളി തലയിലേക്ക് എടുത്തിടുകയും ചെയ്തു. തലയിൽ ഗുരുതര പരിക്കേറ്റാണ് തോമ മരിച്ചത്.
കാപ്പ കേസ് പ്രതിയായ പ്രമോദിന്റെ പേരിൽ ഒരു ഡസൻ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വധശ്രമത്തിൽ ഒരു വർഷം കണ്ണൂർ ജയിലിലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.