Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷണം കിട്ടാൻ വൈകിയതിന് തർക്കം; കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ഭക്ഷണം കിട്ടാൻ വൈകിയതിന് തർക്കം; കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു
cancel

​ജം​ഷ​ഡ്പൂ​ർ: ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിൽ ഭക്ഷണ ശാലയിൽ വെജ് റോൾ കിട്ടാൻ വൈകിയതിനെ തുടർന്നുള്ള തർക്കത്തിനിടെ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഭക്ഷണം കഴിക്കാനെത്തിയ ശേഖർ തിർക്കി എന്നയാളാണ് കൊല്ലപ്പെട്ടത്. ജംഷഡ്പൂരിലെ മാംഗോ സ്വദേശിയായ ശേഖറിന് ഭക്ഷണശാലയ്ക്ക് അടുത്തുള്ള ശിവ മന്ദിർ ദുർഗ്ഗാ പൂജാ സമിതി പന്തലിൽ ലൈറ്റ് ഇടുന്ന ജോലിയാണ് എന്നാണ് വിവരം.

സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ശേഖറിന്റെ സുഹൃത്ത് ഗോലു, നാട്ടുകാരായ സാഗർ ഝാ, അരുൺ പാണ്ഡെ എന്നിവരാണ് പരിക്കേറ്റത്. ആദിത്യപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആദിത്യപൂർ ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫുഡ് സ്ട്രീറ്റിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്.

പുലർച്ചെ ഒരു മണിയോടെയാണ് ശേഖർ തിർക്കിയും സുഹൃത്ത് ഗോലുവും ഭക്ഷണശാലയിൽ എത്തിയത്. പിന്നാലെ ഓർഡർ ചെയ്ത റോൾ കിട്ടാൻ വൈകിയതോടെ ശേഖർ കടയുടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഓർഡർ റദ്ദാക്കാൻ ആവശ്യപ്പെട്ടതോടെ കടയുടമയും ജീവനക്കാരും ചേർന്ന് ഇരുവരെയും കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘർഷം തടയാൻ സാഗർ ഝായും അരുൺ പാണ്ഡെയും ശ്രമിച്ചെങ്കിലും ഇരുവർക്കും ആക്രമണത്തിൽ പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ ശേഖറിനെയും മറ്റ് മൂന്ന് പേരെയും ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശേഖറിനെ ജംഷഡ്പൂരിലെ ടാറ്റ മെയിൻ ആശുപത്രിയിലേക്ക് (ടി.എം.എച്ച്) മാറ്റിയെങ്കിലും ചികിത്സക്കിടെ മരണപ്പെടുകയായിരുന്നു.

"ചെറിയ തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തെ കുറിച്ച് പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുന്നുണ്ട്," സെറായ്കേല സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അഭിനവ് ഭരദ്വാജ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man killed in knife attack after argument over roll delivery in Jharkhand
Next Story