എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 105 വർഷം കഠിന തടവ്
text_fieldsപത്തനംതിട്ട: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 105 വർഷം കഠിന തടവും 2,85,000 രൂപ പിഴയും.കണ്ണൂർ ഇരിവേശി കുനിയൻപുഴ അരിക്കമല ചേക്കോട്ടുവീട്ടിൽ ഹിതേഷ് മാത്യുവിനെയാണ് (കുട്ടായി-30) പത്തനംതിട്ട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്-ഒന്ന് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണൻ ശിക്ഷിച്ചത്.
ബലാത്സംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. എന്നാൽ, ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. ഇതോടെ പ്രതി 20 വർഷം തടവ് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം.
2020 മേയ് 17ന് വെച്ചൂച്ചിറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ.സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജെയ്സൺ മാത്യൂസ്, സ്മിത പി. ജോൺ എന്നിവർ ഹാജരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.