Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി; ഇൻസ്പെക്ടർക്കും വനിതാ സഹായിക്കുമെതിരെ പോക്സോ കേസ്

text_fields
bookmark_border
ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി; ഇൻസ്പെക്ടർക്കും വനിതാ സഹായിക്കുമെതിരെ പോക്സോ കേസ്
cancel

പനാജി: ഗോവയിൽ ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽ 16കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഇൻസ്പെക്ടർക്കും വനിതാ സഹായിക്കും എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നോർത്ത് ഗോവയിലെ റിബന്ദറിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച് ജൂലൈ 25നും ഒക്ടോബർ 27നുമാണ് സംഭവങ്ങൾ നടന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇൻസ്പെക്ടർ വികാസ് ദേയ്ക്കറിനും പീഡനത്തിന് സഹായം നൽകിയെന്ന് ആരോപിക്കപ്പെടുന്ന രഞ്ജിനി പാല്യേക്കറിനുമെതിരെയാണ് ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരം കേസെടുത്തത്.

കുട്ടികൾക്കായുള്ള ഹെൽപ്പ് ലൈൻ സർവീസിൽ പെൺകുട്ടി നൽകിയ പരാതി അന്വേഷണത്തിനായി ഇൻസ്പെക്ടർ വികാസ് ദേയ്ക്കറിന് കൈമാറിയിരുന്നു. പരാതിയെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇൻസ്പെക്ടർ പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കിയത്. ഓഫീസിനുള്ളിൽ പെൺകുട്ടിയെ തടഞ്ഞുവെക്കാൻ ഒപ്പമുണ്ടായിരുന്ന വനിത സഹായിക്കുകയായിരുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾക്ക് പുറമെ പോക്സോ നിയമത്തിലെ കടുത്ത വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ആരോപണം ഉയർന്നത് ക്രൈംബ്രാഞ്ച് പരിസരത്തായതിനാൽ കേസിന്റെ അന്വേഷണം ഓൾഡ് ഗോവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെതിരെയും സഹായിക്കെതിരെയും വകുപ്പുതല നടപടികളും നിയമനടപടികളും ആരംഭിച്ചതായി ഗോവ ഡി.ജി.പി അലോക് കുമാർ അറിയിച്ചു. സേനയിലെ ഇത്തരം വീഴ്ചകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Minor girl sexually assaulted at crime branch office in Goa; female aide, cop booked under POCSO
Next Story