‘നാഗരാജ്: സമാന രീതിയിലുള്ള നിരവധി കേസിലെ പ്രതി’
text_fieldsനാഗരാജ്
വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം നടത്തിയ കേസിൽ ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ ദേവനഹള്ളി സ്വദേശി നാഗരാജ് കേരളത്തിന് അകത്തും പുറത്തും സമാന രീതിയിലുള്ള നിരവധി കേസുകളിൽ പ്രതിയാണ് . കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍, കര്‍ണാടകയിലെ വിരാജ് പേട്ട, ബാംഗ്ലൂര്‍ സൈബര്‍ സ്റ്റേഷന്‍, ഹൈദരാബാദ് അഫ്‌സല്‍ ഗന്‍ച്, ഉത്തരകന്നഡയിലെ ബഗല്‍കോട്ട് തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടിക്കപ്പെടുകയും മൂന്നു മാസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങി വിവിധ നഗരങ്ങളില്‍ താമസിച്ച് മോഷണം നടത്തി വരികയുമായിരുന്നു.
ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോം, ഡോര്‍മെട്രികള്‍ എന്നിവയില്‍ റൂമെടുത്ത് അവിടെ നിന്നും മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ഇങ്ങനെ കൈക്കലാക്കുന്ന മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും ഉപയോഗിച്ച് പെട്ടെന്ന് തന്നെ പണം പിന്‍വലിക്കുകയോ ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുകയോ ബെറ്റ് ആപ്പുകളിലൂടെ ഗെയിം കളിക്കുകയോ ചെയ്തു പണം തട്ടിയെടുക്കുകയാണ് ചെയ്യാറ്.
മുതലുകള്‍ നഷ്ടപ്പെട്ട ആളുകള്‍ എ.ടി.എം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ സിം കാര്‍ഡ് ബ്ലോക്ക് ചെയ്യുകയോ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ ഒ.എല്‍.എക്‌സ് മുഖാന്തരം വില്‍പന നടത്തുകയും അപഹരിച്ച ആധാര്‍ കാര്‍ഡുകള്‍ മറ്റ് ഐ.ഡി കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് വ്യാജ ഐഡിയില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ച് വീണ്ടും മോഷണം നടത്തുകയും ചെയ്യുന്നു. ഇങ്ങനെ കിട്ടുന്ന തുക കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുകയും ഓണ്‍ലൈന്‍ ഗെയിം കളിക്കുകയും ആണ് ഇയാള്‍ ചെയ്യാറ്.
പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. മേപ്പാടി എസ്.ഐ എം.പി. ഷാജി, പൊലീസ് ഉദ്യോഗസ്ഥരായ കെ.കെ. വിപിന്‍, ബാലു നായര്‍, ഷഫീര്‍, ഷാജഹാന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ച് ഡല്‍ഹി സ്വദേശിയുടെ മൊബൈല്‍ ഫോണും പേഴ്‌സും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞ അന്തര്‍ സംസ്ഥാന മോഷ്ടാവായ നാഗരാജിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്നും മേപ്പാടി പൊലീസ് പിടികൂടിയത്. ഒളിവില്‍ കഴിഞ്ഞുവരവേ സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ബി.കെ. സിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.