എം.ഡി.എം.എയുമായി ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
text_fieldsകൊട്ടിയം: അന്തർ സംസ്ഥാന സർവിസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിൽ എം.ഡി.എം.എ കടത്തുകയായിരുന്ന യുവാവിനെ കൊട്ടിയം പൊലീസും സിറ്റി ഡാൻസ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ബംഗളൂരുവിൽനിന്ന് ഇന്റർ സിറ്റി ബസിൽ കൊട്ടിയം ജങ്ഷനിൽ ഇറങ്ങിയ മുഖത്തല പാങ്കോണം മരുതമൺ വീട്ടിൽ അനന്തു കൃഷ്ണനാണ് (25) 12 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറായ ഇയാൾ ആഴ്ചയിൽ ഒരുദിവസം എം.ഡി.എം.എയുമായി എത്തുന്നുണ്ടെന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഡാൻസാഫ് സബ് ഇൻസ്പെക്ടർമാരായ സായി സേനൻ, രഞ്ജു തുടങ്ങിയവരും കൊട്ടിയം പൊലീസും കൊട്ടിയത്ത് ബസിറങ്ങിയ ഇയാളെ പിടികൂടി. പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തി. മയക്കുമരുന്ന് കൊണ്ടുവരാൻ രണ്ടുപേരാണ് ബംഗളൂരുവിലേക്ക് പോയത്. ഒരാൾ നേരത്തേ മടങ്ങിയതായാണ് വിവരം. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബംഗളൂരുവിൽനിന്ന് കൊണ്ടുവരുന്ന എം.ഡി.എം.എ മൊത്ത വിതരണക്കാർക്കാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

