Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസ് ജീപ്പ്...

പൊലീസ് ജീപ്പ് ആക്രമിച്ച കേസ്; പൊലീസിനും ജയിൽ സൂപ്രണ്ടിനുമെതിരെ പ്രതിയുടെ കുടുംബം

text_fields
bookmark_border
പൊലീസ് ജീപ്പ് ആക്രമിച്ച കേസ്; പൊലീസിനും ജയിൽ സൂപ്രണ്ടിനുമെതിരെ പ്രതിയുടെ കുടുംബം
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

പ​ത്ത​നാ​പു​രം: പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ പൊ​ലീ​സ് ജീ​പ്പ് ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പൊ​ലീ​സും ജ​യി​ൽ അ​ധി​കൃ​ത​രും മ​ർ​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി പി​ട​വൂ​ർ സ​ത്യ​ൻ​മു​ക്ക് മാം​വി​ള​യി​ൽ സ​ജീ​വി​ന്‍റെ ഭാ​ര്യ സി​ന്ധു​വും ബ​ന്ധു​ക്ക​ളു​മാ​ണ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ലീ​സി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. ജ​നു​വ​രി 19നാ​ണ് പി​ട​വൂ​ർ പു​ത്ത​ൻ​കാ​വ് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ​വെ​ച്ച് സ​ജീ​വ് പൊ​ലീ​സ് ജീ​പ്പി​നു​നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, സം​ഭ​വ​ത്തി​ന് മു​മ്പ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സ​ജീ​വി​നെ മ​ർ​ദി​ച്ച​താ​യി ഭാ​ര്യ സി​ന്ധു പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക്ഷേ​ത്ര കോ​മ്പൗ​ണ്ടി​ൽ സ​ജീ​വ് വ​ള​ർ​ത്തു നാ​യു​മാ​യെ​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ത​ങ്ങ​ൾ എ​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു.

സ​ജീ​വി​നെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​തു​മു​ത​ൽ ക​ടു​ത്ത പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​താ​യും സി​ന്ധു ആ​രോ​പി​ച്ചു. തെ​ങ്കാ​ശി​യി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്യു​മ്പോ​ൾ സ​ജീ​വി​ന് താ​ടി​യും മു​ടി​യും ഉ​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​താ​യി സി​ന്ധു അ​വ​കാ​ശ​പ്പെ​ട്ടു. പൊ​ലീ​സ് പ്ര​ച​രി​പ്പി​ച്ച​ത് താ​ടി​യും മു​ടി​യും വ​ടി​ച്ച സ​ജീ​വി​ന്‍റെ ചി​ത്ര​മാ​ണ​ത്രെ. സ​ജീ​വി​ന് ജ​യി​ലി​ലും മ​ർ​ദ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​താ​യി അ​വ​ർ ആ​രോ​പി​ച്ചു. സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ൽ കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച​താ​യും കു​ടും​ബം ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceCrime NewsPolice jeepThiruvananthapuram News
News Summary - Police jeep attacked case
Next Story