Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു, യുവാവ് പിടിയിൽ

text_fields
bookmark_border
കോഴഞ്ചേരിയിലെ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു, യുവാവ് പിടിയിൽ
cancel

തിരുവല്ല: പത്തനംതിട്ട കോഴഞ്ചേരി മാരാമണ്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിന്‍ഷ (20) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ സുഹൃത്ത് കീഴൂകര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ട്രെയിനിയായ യുവതി രണ്ടാഴ്ച മുമ്പാണ് റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. ഉച്ചക്ക് ഒന്നരയോടെ ജിത്തു സംഭവസ്ഥലത്തെത്തി ദിൽഷയെ ഹോട്ടലിനു മുന്നിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ ദിൽഷയെ കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ദിൽഷയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിസോര്‍ട്ട് ജീവനക്കാരും സെക്യൂരിറ്റിയും ചേര്‍ന്ന് പ്രതിയെ പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കത്തി ഓൺലൈനിൽ വാങ്ങിയതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

കൊലപ്പെടുത്താൻ ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം കുളത്തുപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറം, ദിൻഷാ മൻസിൽ കെ. ഷാജിയുടെ മകളാണ് ദിൻഷ. മൃതദേഹം കോഴഞ്ചേരിയിലെ ആശുപത്രി മോർച്ചറിയിൽ.

നടുക്കം മാറാതെ കുളത്തൂപ്പുഴ

കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന ദിന്‍ഷയെ സുഹൃത്തായ യുവാവ് കുത്തി കൊലപ്പെടുത്തിയെന്ന വിവരം നടുക്കത്തോടെയാണ് കുളത്തൂപ്പുഴ ഗ്രാമം കേട്ടത്. പ്ലസ് ടു പഠനത്തിന് ശേഷം കോട്ടയത്ത് ഹോട്ടൽ മാനേജ്മെന്‍റ് കോഴ്സ് പഠിച്ച ദിൻഷ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി കയറിയിട്ട് രണ്ടു മാസം ആകുന്നതേയുള്ളു. ഏതാനും ദിവസം മുമ്പ് കുളത്തൂപ്പുഴയിലെത്തിയ ദിൻഷ ഏറെ സന്തോഷത്തോടെയാണ് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങിയതെന്നും അയൽവാസികൾ ഓർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Receptionist stabbed to death at Kozhencherry resort
Next Story