പണം, മൊബൈൽ കവർച്ച; ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
text_fieldsഅമിത്ത്ലാൽ
എലത്തൂർ: കാറിടിപ്പിച്ച് നിർത്തിച്ചശേഷം പണവും മൊബൈൽ ഫോണും കവർന്ന് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളം സ്വദേശിയായ കൊല്ലക്കണ്ണൻ എന്ന അമിത്ത്ലാലിനെയാണ് (25) എലത്തൂർ എസ്.ഐ നിമിൻ കെ ദിവാകരൻ, അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റ് 11ന് രാത്രി 10 മണിക്കാണ് എലത്തൂർ സ്വദേശിയായ യുവാവും സഹോദരനും സഞ്ചരിച്ചിരുന്ന കാറിൽ പ്രതികൾ സഞ്ചരിച്ച കാർ ഇടിപ്പിച്ച് നിർത്തുകയായിരുന്നു.
പരാതിക്കാരനെയും സഹോദരനെയും മർദിച്ച് 13,000 രൂപയും മൊബൈൽ ഫോണും കവർന്നശേഷം ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞദിവസം അരയിടത്ത് പാലത്തുള്ള ലോഡ്ജിൽ സുഹൃത്തിനെ കാണാൻ എത്തിയിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് എലത്തൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസ് സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എ.എസ്.ഐ അനൂപ്, സി.പി.ഒ അതുൽ, ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മനോജ്, അരുൺ എന്നിവരും ഉണ്ടായിരുന്നു. പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്തതുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

