Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആന്ധ്രപ്രദേശിൽ ഏഴ്...

ആന്ധ്രപ്രദേശിൽ ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ആന്ധ്രപ്രദേശിൽ ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
cancel

അമരാവതി: ആന്ധ്രപ്രദേശിലെ അന്നാമായ ജില്ലയിൽ ഏഴ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹമാണ് ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

പ്രാദേശിക കൈത്തറിതൊഴിലാളിയുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായത് മുതൽ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സി.സി.ടി.വി ദൃശ‍്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ക്രൂരമായ പ്രവൃത്തിക്ക് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. സംഭവം നാട്ടുകാർക്കിടയിൽ ദുഃഖവും രോഷവും ഉളവാക്കിയിട്ടുണ്ട്. അതേ സമയം അമരാവതിയിൽ നടന്ന നിയമസഭാസമ്മേളനത്തിൽ കൊലപാതകത്തിന്‍റെ വിശദാംശങ്ങൾ മദനപ്പള്ളി എം.എൽ.എ നവാസ് ഭാഷ മുഖ‍്യമന്ത്രിയുടെയും ആഭ‍്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കളെ കണ്ട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പ്രതിക്ക് പരാമധി ശിക്ഷ ഉറപ്പാക്കാന്‍ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു. തികച്ചും മാനുഷികമായി മാത്രമേ വിധി നടപ്പാക്കുവെന്നും കൂട്ടി ചേർത്തു. നിലവിൽ കസ്റ്റഡിയിലുള്ള പ്രതിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child crimeAndrapradeshIndiaCrimeNews
News Summary - Seven-year-old girl found dead in Andhra Pradesh
Next Story