Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണവും ആഭരണങ്ങളും കാട്ടി വിഡിയോ ചെയ്തു, പിന്നാലെ വനിതാ യുട്യൂബറുടെ വീട്ടിൽ വൻ മോഷണം; നാലുപേർ പിടിയിൽ

text_fields
bookmark_border
Police and investigation officers inspecting the house of YouTuber Madhumitha after the major gold heist in Tamil Nadu
cancel

തിരുവനന്തപുരം: യൂട്യൂബ് വിഡിയോയിലൂടെ സ്വന്തം വീട്ടിലെ സ്വര്‍ണശേഖരവും പണവും പരസ്യമാക്കിയ വനിതാ യൂട്യൂബറുടെ വസതിയിൽനിന്ന് 118 പവന്‍ കവർന്ന കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തമ്മട്ടുകോണത്ത് വിഐപി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ് കുമാറിന്റെയും യൂട്യൂബറായ മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. ഇസക്കി പാണ്ടി (30), മുരുകൻ (28), മുരുകേശൻ (30), തങ്കപാണ്ടി (39) എന്നിവരാണ് രാജാക്കമംഗലം പൊലീസിന്റെ വലയിലായത്. കവർച്ച ചെയ്തതിൽ 98 പവൻ സ്വർണം പ്രതികളിൽനിന്ന് വീണ്ടെടുത്തതായി എസ്പി അൻഷുൽ നഗർ സ്ഥിരീകരിച്ചു.

കഴിഞ്ഞ 24-ന് രാത്രിയിലാണ് സംഭവം. യുട്യൂബിൽ മധുമിത പങ്കുവെച്ച വിഡിയോയിൽ ആഭരണങ്ങളും പണവും പ്രദർശിപ്പിച്ചത് കണ്ടാണ് പ്രതികൾ മോഷണം ആസൂത്രണം ചെയ്തത്. ദിവസങ്ങളോളം വീടും പരിസരവും നിരീക്ഷിച്ച സംഘം, വീട്ടുകാരുടെ കാർ പുറത്തേക്ക് പോകുന്നത് കണ്ട് ആരും ഉള്ളിലില്ലെന്ന് ഉറപ്പുവരുത്തി. തുടർന്ന് വീടിന്റെ പിൻവാതിൽ തകർത്താണ് ഉള്ളിൽ കടന്നത്. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നെന്ന് വീട്ടുകാർ തിരിച്ചറിയുന്നതും പൊലീസിൽ പരാതി നൽകുന്നതും.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട മൂന്ന് സംശയകരമായ ബൈക്കുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികൾ കന്യാകുമാരി ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ എരമ്പക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടുപേർ ആദ്യം കുടുങ്ങുന്നത്. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് മറ്റ് രണ്ടുപേരെയും ബാക്കി സ്വർണവും കണ്ടെത്തിയത്. കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ മേൽനോട്ടത്തിൽ ഏഴ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ്, റൂട്ടിലെ 160-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചും 120 കിലോമീറ്ററോളം പിന്തുടർന്നുമാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman YouTuber’s House Burglarized: 118 Sovereigns Stolen, Four Arrested
Next Story