പരാതി നൽകിയയാളെ ലോറിയിടിച്ച് കൊന്നു; ക്വാറിയുടമയും ഡ്രൈവറും അറസ്റ്റിൽ
text_fieldsചെന്നൈ: കരൂരിന് സമീപം അനധികൃത കരിങ്കൽ ക്വാറിക്കെതിരെ പരാതി നൽകിയ സാമൂഹിക പ്രവർത്തകനെ ലോറിയിടിച്ച് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ക്വാറിയുടമയും ലോറി ഡ്രൈവറും അറസ്റ്റിലായി.
കരൂർ പരമത്തികുപ്പം ജഗന്നാഥൻ (52) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ വീടിന് സമീപം പ്രവർത്തിക്കുന്ന ക്വാറിയുടെ ഉടമ ശെൽവകുമാർ (48), ലോറി ഡ്രൈവർ ശക്തിവേൽ(34) എന്നിവരാണ് പ്രതികൾ.
ശനിയാഴ്ച വൈകീട്ട് ബൈക്കിൽ പോകവേയാണ് അപകടമുണ്ടായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ശെൽവകുമാറിന്റെ ലോറിയാണ് അപകടത്തിന് കാരണമായതെന്ന് അറിവായത്. 2019ലും ജഗന്നാഥനെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. ഈ കേസിൽ ശെൽവകുമാറിനെ പ്രതിചേർത്ത് കേസെടുക്കുകയുമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.