വിമുക്തഭടന്റെ മാല പൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ
text_fieldsഅനീഷ്
കല്ലറ: ബാറില്‍ വെച്ച് പരിചയപ്പെട്ട വിമുക്തഭടന്റെ മാല പൊട്ടിച്ചെടുത്ത യുവാവിനെ പിന്നീട് നാട്ടുകാര്‍ പിടികൂടി. കല്ലറ തച്ചോണം മുല്ലക്കര സ്വദേശി അനീഷിനെയാണ് (35) പിടികൂടിയത്. കഴിഞ്ഞ ആറാം തീയതി ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന വിമുക്തഭടനെ അനീഷ് പരിചയം ഭാവിച്ച് അടുത്തു കൂടുകയും ഒപ്പം മദ്യപിക്കുകയും ചെയ്തു. പിന്നീട്, പല സ്ഥലങ്ങളില്‍ ഓട്ടോയില്‍ കറങ്ങി മദ്യപിച്ച ശേഷം വൈകീട്ടോടെ ഇദ്ദേഹത്തിന്റെ മാല പൊട്ടിച്ചെടുത്തു മുങ്ങുകയായിരുന്നെന്നാണ് പരാതി.
പിന്നീട്, മാലയുടെ ഒരു ഭാഗം ഓട്ടോയില്‍ പൊട്ടിച്ചിട്ടിരുന്നു. മോഷണം പോയതല്ലെന്ന നിഗമനത്തിലെത്താൻ വേണ്ടിയായിരുന്നത്രെ ഇത്. എന്നാല്‍, ചില സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയും കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിനു പരിക്ക് പറ്റി ചികിത്സയിലിരിക്കുന്ന അനീഷിനെ കണ്ടെത്തുകയും ചെയ്തു. ഇവിടെ വെച്ച് സംഭവത്തെക്കുറിച്ച് ചോദിക്കുന്നതിനിടെ അനീഷ് പുറത്തേക്കിറങ്ങി ഓടിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പാങ്ങോട് പൊലീസിലേല്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

