Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവാടക വീട്ടിൽ സൂക്ഷിച്ച...

വാടക വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
വാടക വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ
cancel

കൊല്ലം: വിൽപനക്കായി വാടക വീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫും ശക്തികുളങ്ങര പൊലീസും ചേർന്ന് പിടികൂടി. കാവനാട് എടപ്പാടം കെ.ആർ.എൻ നഗർ ഗ്രീഷ്മം വീട്ടിൽ മാഹിൻ (27), ശക്തികുളങ്ങര, കന്നിമേൽച്ചേരി, മുട്ടറ വടക്കതിൽ അഭിമന്യു (23), കന്നിമേൽച്ചേരി പൂവൻപുഴ തറയിൽ വീട്ടിൽ രാജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കാവനാട് കെ.ആർ.എൻ നഗറിലെ വാടക വീട്ടിൽ 20ന് വൈകിട്ട് ഡാൻസാഫ് നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്ന് 3.040 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്.

ബംഗളൂരുവിൽ നിന്ന് ചാത്തന്നൂർ സ്വദേശിയാണ് ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്നത്. എം.ഡി.എം.എ ഉപയോഗിക്കുന്ന ഒരു യുവാവിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് ഇവരെക്കുറിച്ച് വിവിരം ലഭിച്ചത്. സ്വന്തമായി ഉപയോഗിക്കാനും ചില്ലറ വിൽപന നടത്തി അനധികൃതമായി പണം സമ്പാദിക്കാനുമാണ് ഇവർ ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. മാഹിനാണ് വീട് വാടകക്ക് എടുത്തത്.

പിടിയിലായ ഒന്നാം പ്രതി മാഹിൻ, മൂന്നാം പ്രതി രാജേഷ് എന്നിവർ നരഹത്യശ്രമം, തട്ടിപ്പ് ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ശക്തികുളങ്ങര പൊലീസും എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAPolicerented housearrestedThree Youths
News Summary - Three Youths Held with MDMA
Next Story