ട്രെയിനിലെ എ.സി കോച്ചിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
text_fieldsമുംബൈ: മുംബൈ- കുശിനഗർ എക്സ്പ്രസിലെ ബി-2 എ.സി കോച്ചിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിലാണ് അഞ്ചുവയസ്സ് തോന്നിക്കുന്ന പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ലോകമാന്യ തിലക് ടെർമിനസിൽ ട്രെയിന്റെ ശുചിമുറിവൃത്തിയാക്കുന്നവരാണ് മൃതദേഹം കണ്ടത്. പൊലീസും ആർ.പി.എഫും സ്‍ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നതായും മൃതദേഹം പോസ്റ്റ് മോർട്ടത്തിനയക്കുകയായിരുന്നു.
പ്രാഥമികാന്വേഷണത്തിൽ കുഞ്ഞിന്റെ കഴുത്തിലും ദേഹത്തും പാടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന് സംശയിക്കുന്നു. ഗോരഖ്പുരിൽ നിന്ന് മുംബൈ വരെയുള്ള ട്രെയിനിൽ കുഞ്ഞ് ഏത് സ്റ്റേഷനിൽനിന്നാണ് കയറിയതെന്നും കുഞ്ഞിനൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നും സ്റ്റേഷനുകളിലെ സി.സി ടിവി പരിശോധിക്കുകയും യാത്രക്കാരെ ചോദ്യംചെയ്തും അന്വേഷിക്കുകയാണെന്ന് റെയിൽവേ മുഖ്യവക്‍താവ് സ്വപ്നിൽ നില
അറിയിച്ചു. കുഞ്ഞിനെ തട്ടിക്കൊണ്ടുവരികയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് സംശയിക്കുന്നു. മുംബൈ പോലുള്ള നഗരത്തിലെ റെയിൽ യാത്രക്കാരുടെ സുരക്ഷയെതന്നെ ബാധിക്കുന്ന വിഷയമാണിത്. സംഭവത്തിൽ ജനങ്ങളും യാത്രക്കാരും സുരക്ഷവീഴ്ച ആരോപിച്ച് റെയിൽവേ അധികൃതരെ പ്രതിക്കൂട്ടിലാക്കുകയാണ്. എത്രയും വേഗം പ്രതികളെ പിടികൂടാനായി ശക്തമായ അന്വേഷണം തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.