Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു
മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

സു​ബീ​ർ, നൗ​ഫ​ൽ

കാഞ്ഞങ്ങാട്: സർക്കാർ വനത്തിൽനിന്ന് മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. റിസർവ് വനത്തിൽ മ്ലാവിനെ വേട്ടയാടി മാംസം കൈവശം വെച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ ജില്ല സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങുകയായിരുന്നു. കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ കരിക്കെ സ്വദേശികളായ എം.എ. സുബീർ (46), നൗഫൽ (37)എന്നിവരാണ് റിമാൻഡിലായത്. ഇരുവരും കാഞ്ഞങ്ങാട് ഫോറസ്റ്റ് ഓഫിസർ ആർ. രാഹുലിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.

സെപ്റ്റംബർ 10ന് പുലർച്ചെ രണ്ടിന് വേട്ടസംഘം പനത്തടി റിസർവ് വനത്തിൽ പ്രവേശിച്ചതായ രഹസ്യവിവരത്തെ തുടർന്ന് പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫിസറും സംഘവും നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്. കാട്ടൂർകൂപ്പ് ഭാഗത്ത് വനപാലകരെ കണ്ട് പ്രതികൾ വനത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

ഒരാളെ വനപാലകർ പിടികൂടി. പിടിയിലായയാളിൽനിന്ന് നാടൻ തോക്കും ഒരു തിരയും രണ്ട് കത്തികളും രണ്ട് ടോർച്ചുകളും 40 കിലോ മ്ലാവിന്റെ മാംസവും പിടിച്ചെടുത്തിരുന്നു. പിടിയിലായ പ്രതിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മറ്റു പ്രതികളുടെ പേരുകൾ പുറത്തുവന്നു. പ്രതി ചേർക്കപ്പെട്ടതോടെ മുൻകൂർ ജാമ്യം തേടി പ്രതികൾ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കീഴടങ്ങുകയായിരുന്നു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sambar Deer Poaching Case Update: Two Surrender Before Forest Officer
Next Story