Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കക്കൂസ് മാലിന്യം ദേശീയ പാതയിൽ തള്ളിയ സംഭവം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
കക്കൂസ് മാലിന്യം ദേശീയ പാതയിൽ തള്ളിയ സംഭവം: രണ്ടുപേർ അറസ്റ്റിൽ
cancel
camera_alt

പിടിയിലായ പ്രതികൾ

വടകര: നഗരത്തിലെ കെട്ടിടത്തിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പെടെ കലർന്ന മലിന ജലം ടാങ്കർ ലോറിയിൽ ശേഖരിച്ച് ദേശീയപതക്കരികിൽ തള്ളിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.

പെരിന്തൽ മണ്ണ സ്വദേശി പെലക്കാട്ട് അഭിഷേക് (20), കൊണ്ടാട് കല്ലവക്കൽ വിഷ്ണു (26) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. പഴങ്കാവ് റോഡിനോട് ചേർന്നും കോട്ടക്കടവിലുമാണ് മാലിന്യം തള്ളിയത്. നമ്പർ േപ്ലറ്റ് ഇല്ലാത്ത ടാങ്കർ ലോറിയിലാണ് മാലിന്യം തള്ളിയത്.

ഓട്ടോ ഡ്രൈവർമാരും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ജെനീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം രോഹിത് എന്നിവർ കോഴിക്കോട് വരെ പിന്തുടർന്നെങ്കിലും ടാങ്കർ ലോറി ഡ്രൈവർ ബൈക്കിനെ തട്ടിവീഴ്ത്തി കടന്നുകളയുകയാണ് ഉണ്ടായത്. സംഭവത്തിൽ ജെനീഷിന് കൈക്ക് പരിക്കുപറ്റി. ജെനീഷ് വടകരയിലെ ആശുപത്രിയിൽ ചികിത്സ തേടി വടകര പൊലീസിൽ പരാതി നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sewage Disposed on Highway: Two Arrested Following Vadakara Probe
Next Story