252 ലിറ്റർ മാഹി മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ; വർഷങ്ങളായി അനധികൃത മദ്യവിൽപന നടത്തുന്നു
text_fieldsജ്യോതിഷ്, അജിത്ത്
മാനന്തവാടി: മാനന്തവാടിയിൽ വ്യാജമദ്യ വിൽപന നടത്തിയ രണ്ടുപേർ പിടിയിൽ. കോഴിക്കോട് കസബ ഗാന്ധി റോഡ് തൊടിയിൽ ജ്യോതിഷ് ബാബു (37), പുൽപള്ളി പാക്കം വെളുകൊല്ലി വട്ടവയൽ വി.ടി. അജിത്ത് (28) എന്നിവരെയാണ് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഏകദേശം രണ്ടര ലക്ഷം രൂപ വിലവരുന്ന 252 ലിറ്റർ മാഹി മദ്യമാണ് കണ്ടെടുത്തത്.
മൂന്നു വർഷമായി മാനന്തവാടി, കല്ലോടി, പേരിയ, വാളാട്, തിരുനെല്ലി, കാട്ടിക്കുളം എന്നീ സ്ഥലങ്ങളിൽ വ്യാപകമായി മാഹി മദ്യം വിൽപന നടത്തിയവരാണിവർ. എക്സൈസ് ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർ വളരെ നാളുകളായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. മാനന്തവാടിയിലെ ജ്യോതിഷിന്റെ വാടക വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യമുണ്ടായിരുന്നത്.
പരിശോധനയിൽ പ്രിവന്റിവ് ഓഫിസർമാരായ ഇ. അരുൺ പ്രസാദ്, ഇ. അനൂപ്, സിവിൽ എക്സൈസ് ഓഫിസർ കെ.എസ്. സനൂപ്, വനിത സിവിൽ എക്സൈസ് ഓഫിസർ അമാന ഷെറിൻ, സിവിൽ എക്സൈസ് ഓഫിസർ പി. സുജിത്ത് എന്നിവർ പങ്കെടുത്തു. 10 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.