കോളജ് ഹോസ്റ്റലിൽ റെയ്ഡ്; കഞ്ചാവുമായി രണ്ട് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsമംഗളൂരു: മണിപ്പാലിലെ രണ്ട് ഹോസ്റ്റലുകളിൽ റെയ്ഡ് നടത്തി പൊലീസ് രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഏകദേശം 36,000 രൂപ വിലമതിക്കുന്ന 727 ഗ്രാം കഞ്ചാവും 30,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
ഗുജറാത്ത് സ്വദേശിയായ കുഷ്കേയുഷ് പട്ടേൽ (20), ഉത്തർപ്രദേശ് സ്വദേശിയായ ദേവാൻഷ് ത്യാഗി (22) എന്നിവരാണ് അറസ്റ്റിലായത്. മണിപ്പാലിലെ വിദ്യാർഥികൾക്ക് വിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കുറ്റകൃത്യ നിയന്ത്രണം: കേരള-കർണാടക പൊലീസ് കൈകോർക്കുന്നു
മംഗളൂരു: കർണാടക-കേരള അതിർത്തിയിലെ കുറ്റകൃത്യ നിയന്ത്രണത്തിനായുള്ള സംയുക്ത പ്രവർത്തനങ്ങൾ, പ്രതികളെ കണ്ടെത്തൽ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറൽ എന്നിവ ചർച്ച ചെയ്യുന്നതിനായി മംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിൽ അതിർത്തി കുറ്റകൃത്യ യോഗം നടന്നു.
മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി അധ്യക്ഷത വഹിച്ചു. കേരളത്തിൽനിന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി പി. യതീഷ് ചന്ദ്ര, കാസർകോട് എസ്.പി വിജയ് ഭരത് റെഡ്ഡി എന്നിവർ പങ്കെടുത്തു.
ഒളിവിൽ കഴിയുന്ന പ്രതികൾ, വാറണ്ടുകൾ നിലനിൽക്കുന്നവർ, അന്തർ സംസ്ഥാന കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത് എന്നിവയുൾപ്പെടെ ഇരു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന വിവിധ ക്രിമിനൽ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി. ഇരു സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതികളായവരും അതിർത്തി ജില്ലകളിൽ ഒളിച്ചിരിക്കുന്നതായി സംശയിക്കപ്പെടുന്നവരുമായ വ്യക്തികളുടെ വിവരങ്ങൾ പങ്കുവെക്കുന്നതിനും കണ്ടെത്തുന്നതിനുമുള്ള കർമ പദ്ധതിക്ക് രൂപം നൽകി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും കണ്ടെത്തുന്നതിനുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പ്രവർത്തനത്തിനും യോഗം തീരുമാനിച്ചു.
ക്രമസമാധാന ഡി.സി.പി മിഥുൻ എച്ച്.എൻ, മംഗളൂരു സിറ്റി കമീഷണറേറ്റിലെയും ദക്ഷിണ കന്നട ജില്ല പൊലീസിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

